Follow the News Bengaluru channel on WhatsApp

ബജ്റംഗ്ദൾ നിരോധിക്കാൻ സാധിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി

ബെംഗളൂരു: കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ. അധികാരത്തിലെത്തിയാൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം നടക്കാത്ത കാര്യമെന്ന് ജഗദീഷ് ഷെട്ടാർ വ്യക്തമാക്കി.

അങ്ങനെ എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിയുന്ന കാര്യമല്ല ബജ്‌റംഗ്ദളിന്റെ നിരോധനമെന്നും ഈ വിഷയത്തിൽ തനിക്ക് കൂടുതൽ ഒന്നും പറയാനില്ലെന്നും ഷെട്ടാർ പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയും ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തെ തള്ളിക്കൊണ്ട് രംഗത്തുവന്നിരുന്നു.

അത്തരത്തിൽ ഒരു സംഘടനയെ നിരോധിക്കാൻ സാധിക്കില്ലെന്നും അതിന് കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളുവെന്നും മുൻ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ട്- കോൺഗ്രസ് ധാരണ പുറത്തുവന്നതും മുസ്ലീം സംവരണം എടുത്തുയർത്തിയുള്ള ബിജെപിയുടെ പ്രചാരണവും കോൺഗ്രസിന് തിരിച്ചടിയായി. പ്രചാരണത്തിൽ പ്രധാനമന്ത്രി കൂടി കളംപിടിച്ചതോടെ കോൺഗ്രസ് തിരിച്ചുകയറാൻ സാധിക്കാത്ത തരത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.