മൂന്നു കുട്ടികളെ കാറിന്റെ സണ്‍റൂഫില്‍ ഇരുത്തി ഡ്രൈവിങ്; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു എംവിഡി

കാറിന്റെ സണ്‍റൂഫില്‍ മൂന്നു കുട്ടികളെ ഇരുത്തി അപകടകരമായ രീതിയില്‍ കാറോടിച്ച സംഭവത്തില്‍ ഉടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടര്‍ വാഹന വകുപ്പ് (എംവിഡി). വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. കോഴിക്കോട് കുന്നമംഗലത്ത് കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നു കുട്ടികളെ കാറിന്റെ സണ്‍റൂഫില്‍ ഇരുത്തിയാണ് കാറുടമയായ നരിക്കുനി പന്നിക്കോട് സ്വദേശി മുജീബ് അതിവേഗത്തില്‍ വാഹനമോടിച്ചത്.
പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാര്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് എംവിഡി വിവരം അറിയുന്നത്. കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയില്‍ ഡ്രൈവ് ചെയ്ത സംഭവത്തില്‍ നടപടി വേണമെന്ന ആവശ്യവും ശക്തമായി. ഒടുവില്‍ മോട്ടോര്‍ വാഹനവകുപ്പ്, നമ്ബര്‍ പരിശോധിച്ച് ആളെ കണ്ടെത്തി. കാരണം ക്കാണിക്കല്‍ നോട്ടീസ് നല്‍കി. മറുപടി കിട്ടിയ ശേഷം വാഹന ഉടമ പന്നിക്കോട് സ്വദേശി മുജീബിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
എസ് യു വി വാഹനങ്ങളില്‍ ശുദ്ധവായുവും വെളിച്ചവും കിട്ടാന്‍ മാത്രമാണ് സണ്‍റൂഫുകള്‍ നല്‍കിയിരിക്കുന്നതെന്നും, ഈ രീതിയില്‍ കുട്ടികളെ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തുടര്‍ന്നും കര്‍ശന നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.