Follow the News Bengaluru channel on WhatsApp

മലയാളം മിഷന്‍ നീലക്കുറിഞ്ഞി പ്രവേശനോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിലെ ബെംഗളൂരുവിലെ വിവിധ മേഖലകളില്‍ നിന്നും നീലക്കുറിഞ്ഞിയിലേക്ക് പ്രവേശനം നേടിയ പഠിതാക്കളെ ഉള്‍പ്പെടുത്തി പ്രവേശനോത്സവം സംഘടിപ്പിച്ചു. 2023 കൈരളി കലാസമിതി പഠന കേന്ദ്രത്തില്‍ വച്ച് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുധാകരന്‍ രാമന്തളി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മലയാളം കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കൈരളി കലാസമിതി സെക്രട്ടറി സുധീഷും കര്‍ണാടക ചാപ്റ്റര്‍ മലയാളം മിഷന്‍ വൈസ് പ്രസിഡണ്ട് ഷാഹിന ലത്തീഫ് എന്നിവര്‍ സംസാരിച്ചു, ചാപ്റ്റര്‍ സെക്രട്ടറി ടോമി സ്വാഗതവും മധ്യ മേഖല കോര്‍ഡിനേറ്റര്‍ നൂര്‍ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

ചടങ്ങില്‍ പഠിതാക്കളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും അനുമോദിച്ചു. ആമ്പല്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും നീലക്കുറിഞ്ഞി ടെക്സ്റ്റ് ബുക്കും സ്മരണികയും സമ്മാനിച്ചു. തുടര്‍ന്ന് ദാമോദരന്‍ മാഷും മീര ടീച്ചറും ഹിത ടീച്ചറും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ആദ്യത്തെ നീലക്കുറിഞ്ഞി ക്ലാസും സംഘടിപ്പിച്ചു


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.