ഒരു ചാക്ക് ഇഞ്ചിക്ക് വില പതിനായിരം; വില ഇനിയും ഉയരാൻ സാധ്യത

ബെംഗളൂരു: കര്‍ണാടകയില്‍ ഒരു ചാക്ക് ഇഞ്ചിക്ക് വില പതിനായിരം രൂപ. ഉത്തരേന്ത്യയിലേക്കാവശ്യമായ ഇഞ്ചി എത്തിക്കാൻ കഴിയുന്നില്ലെന്നും കാര്യമായ ഓർ‌ഡറുകളുണ്ടെന്നും ഇതാണ് വിലക്കയറ്റത്തിന് കാരണമെന്നും വ്യാപാരികൾ പറഞ്ഞു. മേയ് ആദ്യം ഇഞ്ചിക്ക് ഇത്രവില ഒരിക്കലുമുണ്ടായിട്ടില്ലെന്ന് കർണാടകയിലെ കർഷകർ പറഞ്ഞു. പഴയ ഇഞ്ചിക്ക് സാധാരണ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണു വില ഉയരുക.

രാജ്യത്ത് കർണാടകയിലെ എച്ച്ഡി കോട്ട താലൂക്കിൽ മാത്രമാണു നിലവിൽ കാര്യമായി ഇഞ്ചിക്കൃഷിയുള്ളത്. കഴിഞ്ഞ 3 വർഷം തകർച്ചയുടെ പടുകുഴിയിലേക്ക് നീങ്ങിയ കൃഷിയാണിത്. ഒട്ടേറെ പേർ കടക്കെണിയിലായി.

ശിക്കാരിപുര, ശിവമൊഗ, ഹുൻസൂർ എന്നിവിടങ്ങളിലെ ഇഞ്ചിയെല്ലാം നേരത്തേ വിളവെടുത്തു. കഴിഞ്ഞ വർഷത്തെ അധികമഴയിൽ രാജ്യത്ത് ഇഞ്ചികൃഷിക്ക് കാര്യമായ നാശമുണ്ടായിരുന്നു.കഴിഞ്ഞ വർഷം ഈ സമയത്ത് ചാക്കിന് 1500 രൂപയായിരുന്നു പരമാവധി വില. കോവിഡ് കാലത്ത് വെറും 600 രൂപയും.

ദിവസവും വില ഉയരുന്നതിനാൽ വളരെ ശ്രദ്ധിച്ചാണ് കർഷകർ വിളവെടുപ്പ് നടത്തുന്നത്. ഈ സ്ഥിതിയിൽ വിലയിൽ ഇനിയും കാര്യമായ വർധനയും പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ഇഞ്ചി വിപണിയിലെത്താൻ മാസങ്ങളെടുക്കും. അതുവരെ കരുതലിലുള്ള ഉൽപന്നം മാത്രമേ വിപണിയിലെത്താനുള്ളൂവെന്ന് വ്യാപാരികൾ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.