ഡാന്‍സും റീല്‍സും പാടില്ല, സിവില്‍ വേഷത്തില്‍ പോലീസും; മെട്രോയില്‍ ഇനി പുതിയ രീതികള്‍

ഡൽഹി മെട്രോയില്‍ ഇനി യാത്രക്കാര്‍ വീഡിയോ ചിത്രീകരണം നടത്തരുതെന്നും ഡാന്‍സും റീല്‍സും ഷൂട്ട് ചെയ്യരുതെന്നും മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു. ഇതിന്റെ ഭാഗമായി സിവില്‍ വേഷത്തിലും യൂണിഫോമിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ തീരുമാനമായി.

രണ്ടാഴ്ച്ച മുന്‍പ് ഡൽഹി മെട്രോയില്‍ യാത്രക്കാരുടെ തുടര്‍ച്ചയായ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് നടപടി. മെട്രോയില്‍ മിന്നല്‍ പരിശോധന കര്‍ശനമാക്കുമെന്നും സിസിടിവി ക്യാമറകളില്ലാത്ത കോച്ചുകളില്‍ എത്രയും വേഗം സിസിടിവി ക്യാമറ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

ഡൽഹി മെട്രോയില്‍ മോശം പെരുമാറ്റം നേരിടുന്ന പശ്ചത്താലത്തില്‍ യാത്രക്കാര്‍ക്ക് 155370 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി അറിയിക്കാം. മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും നിര്‍ദേശമുണ്ട്.

ഡാന്‍സും റീല്‍സും മെട്രോയില്‍ ചിത്രീകരിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. കര്‍ശനമായ നിരീക്ഷണപദ്ധതിയാണ് സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി ഒരുക്കിയിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.