“ഞാൻ പറഞ്ഞത് നാല് വരി, നിങ്ങൾ പറയുന്നത് 400 വരി”; വിവർത്തകനോട്‌ ഇടയ്ക്ക് നിർത്താൻ ആവശ്യപ്പെട്ട് മോദി

ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ പ്രസംഗം വിവർത്തനം ചെയ്തയാൾ തെറ്റായി പ്രസംഗിക്കുന്നത് കേട്ട് വിവർത്തകനെ തിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വേദിയിൽ വെച്ച് വിവർത്തനം നിർത്താൻ ആവശ്യപ്പെടുകയും താൻ ഹിന്ദിയിൽ തന്നെ പ്രസംഗിക്കാമെന്നും അത് ശ്രോതാക്കൾക്ക് മനസ്സിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. മൈസൂരു ജില്ലയിലെ നഞ്ചനഗുഡിൽ നടന്ന പൊതുയോഗത്തിലാണ് സംഭവം.

നഞ്ചൻഗുഡിലെ യെലചഗരെ ബോറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഹിന്ദിയിൽ പ്രസംഗിച്ചത്. ഇതിന്റെ കന്നഡ വിവർത്തനം നടത്താൻ ചുമതല​പ്പെടുത്തിയത് മുൻ ബി.ജെ.പി എം.എൽ.സി ജി. മധുസൂദനനെയായിരുന്നു. അദ്ദേഹം ഹിന്ദിയിൽ നിന്ന് കന്നഡയിലേക്ക് തർജ്ജമ ചെയ്യുന്നത് അക്ഷമനായാണ് മോദി കേട്ടു നിന്നത്. എന്നാൽ വിവർത്തനത്തിൽ തെറ്റുകൾ ഉണ്ടെന്നും ഞാൻ പറഞ്ഞത് നാല് വരി ആണെന്നും മധുസൂദനൻ പറഞ്ഞത് 400 വരിയാണെന്നുമാണ് മോദിയുടെ പ്രതികരണം.

പിന്നീട് തന്റെ പ്രസംഗം ആളുകൾക്ക് മനസ്സിലാകുന്നുണ്ടെന്നും അതിനോടവർ പ്രതികരിക്കുന്നുണ്ടെന്നും ജനങ്ങൾക്ക് വിവർത്തനം ആവശ്യമില്ലാത്തതിനാൽ ഹിന്ദിയിൽ തന്നെ പ്രസംഗിക്കാം എന്നും പറഞ്ഞു അദ്ദേഹത്തോട് സീറ്റിൽ പോയിരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് സദസ്സിനെ അഭിമുഖീകരിച്ച് “നിങ്ങളാണ് എന്റെ യജമാനൻ. നിങ്ങൾ പറയുന്നതുപോലെ ഞാൻ ചെയ്യും” എന്ന് പറഞ്ഞ് ഹിന്ദിയിൽ സംസാരിക്കാൻ സദസ്സിന്റെ അനുവാദം തേടി. ഹിന്ദി മാതൃഭാഷയായ ആളല്ല താനെന്നും ഹിന്ദിയിൽ സംസാരിക്കുമ്പോൾ തെറ്റുകൾ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കാമായാണ് പലരും ഇതിനെ വിമർശിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും ഇതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.