കർണാടക നാളെ പോളിങ് ബൂത്തിലേക്ക്; 5.31 കോടി വോട്ടർമാർ, 2,613 സ്ഥാനാർഥികൾ

ബെംഗളൂരു: ഒരു മാസത്തിലേറെയായി നടന്ന വാശിയേറിയ പ്രചാരണത്തിനൊടുവിൽ കർണാടക നാളെ പോളിങ് ബൂത്തിലേക്ക്. ബുധനാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
5.31 കോടി വോട്ടർമാരാണ് വിധി ഇത്തവണ നിർണയിക്കുന്നത്. 52,282 പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. ഇതിൽ പകുതി ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. കേന്ദ്ര- സംസ്ഥാന സായുധ സേനകളാണ് തിരഞ്ഞെടുപ്പില്‍ സുരക്ഷ ഒരുക്കുക.
224 മണ്ഡലങ്ങളിലേക്കായി 2,613 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഇതിൽ 185 പേർ വനിതകളാണ്. രണ്ട് ഭിന്നലൈംഗികരും സ്ഥാനാർഥികളാണ്. ഇത്തവണ 224 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. കോൺഗ്രസ്-223, ജെ.ഡി.എസ്.-207, ആം ആദ്മി പാർട്ടി-209, ബി.എസ്.പി.-133, ജെ.ഡി.യു.-എട്ട്, സി.പി.ഐ.-ഏഴ്, സി.പി.എം.-നാല്, ഫോർവേഡ് ബ്ലോക്ക്-നാല് എന്നിങ്ങനെയാണ് പ്രധാനപാർട്ടികളുടെ സ്ഥാനാർഥികളുടെ എണ്ണം. മറ്റ് ചെറുപാർട്ടികളുടെ 685 പേരും 918 സ്വതന്ത്രരും മത്സരരംഗത്തുണ്ട്.
മാര്‍ച്ച് 29-നായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെയായിരുന്നു പരസ്യപ്രചാരണങ്ങള്‍ അവസാനിച്ചത്.
ദക്ഷിണേന്ത്യയില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക 224 സീറ്റുകളാണ് കര്‍ണാടക നിയമസഭയിലുള്ളത്. 113 സീറ്റുകളുള്ള ബിജെപിയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസിന് 74 എംഎല്‍എമാരും ജെഡിഎസിന് 27 അംഗങ്ങളുമാണ് സഭയിലുള്ളത്.
ബിജെപിക്കും കോണ്‍ഗ്രസിനും വേണ്ടി പ്രമുഖരായ എല്ലാ നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. പത്തിലധികം റാലികളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. അമിത് ഷായും വിവിധഇടങ്ങളിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു. കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരായിരുന്നു കളത്തില്‍.
ബി.ജെ.പിയ്ക്കും പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസിനും ജെ.ഡി-എസിനും പുറമേ ആം ആദ്മി പാർട്ടിയും ചിലയിടങ്ങളില്‍ പ്രചാരണത്തില്‍ സജീവമായി. സി.പി.എം ഏറെ പ്രതീക്ഷപുലര്‍ത്തുന്ന ചിക്കബല്ലാപുരയിലെ ബാഗേപള്ളിയില്‍ വന്‍ പ്രചാരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.