18 യുവതികള്‍ വഴി സ്വർണക്കടത്ത്; മലയാളി ജ്വല്ലറി ഉടമയും മകനും പിടിയിൽ

സുഡാൻ സ്വദേശിനികളായ 18 യുവതികള്‍ വഴി സ്വർണം കടത്തിയ കേസില്‍ മലയാളി ജ്വല്ലറി ഉടമയും മകനും അറസ്റ്റിൽ. കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തിൽ പത്തു കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വർണവുമായി പിടിയിലായ കേസിലാണ് അറസ്റ്. ദുബായിൽ ജ്വല്ലറി നടത്തുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് അലി, മകൻ ഷഹീബ് എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്‌. സ്വർണക്കടത്തിന്റെ പ്രധാന സൂത്രധാരൻമാരാണ് ഇവരെന്നാണ് അന്വേഷണ ഏജൻസി നൽകുന്ന വിവരം.

കഴിഞ്ഞ മാസം 25ന് യുഎഇയിൽ നിന്ന് 3 വിമാനങ്ങളിൽ വ്യത്യസ്ത സംഘങ്ങളായാണ് സ്വർണവുമായി സുഡാൻ സ്വദേശികളായ 18 യുവതികൾ മുംബൈയിൽ വിമാനം ഇറങ്ങിയത്. അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ മലയാളികളെക്കുറിച്ചു വിവരം ലഭിച്ചത്. സ്വർണം കമ്മിഷൻ വ്യവസ്ഥയിൽ കടത്തുന്നവരാണ് സുഡാനിൽ നിന്നുള്ള സ്ത്രീകളെന്ന് ഡിആർഐ പറഞ്ഞു. ആഭരണമായും, പേസ്റ്റ് രൂപത്തിലുമാണ് ഇവര്‍ സ്വർണം കടത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.