Follow the News Bengaluru channel on WhatsApp

വിവാഹ വാഗ്‌ദാനം നൽകി ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തു; യുവാവ് അറസ്റ്റിൽ

വയനാട്ടിൽ വിവാഹ വാഗ്‌ദാനം നൽകി ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ യുവാവ്‌ അറസ്റ്റിൽ. പനവല്ലി സ്വദേശി അജീഷാണ്‌ സംഭവത്തിൽ അറസ്റ്റിലായത്‌.

കഴിഞ്ഞ ദിവസം രാത്രിയാണ് യുവതിയെ അജീഷ്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയത്. പിന്നീട്‌ രക്തസ്രാവത്തെ തുടർന്ന്‌ അടുത്ത ദിവസം രാവിലെ യുവതിയെ മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽക്കാരുടെ സഹായത്തോടെ അജീഷ് തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്‌.

സംഭവം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് ആശുപത്രിയിലെത്തുകയും യുവതിയിൽ നിന്ന്‌ വിവരങ്ങൾ ആരായുകയും ചെയ്‌തിരുന്നു. എന്നാൽ പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പോലീസ്‌ മടങ്ങി.

ഇന്നലെ ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ്‌ ചെയ്‌ത ശേഷമാണ് യുവതി സംഭവത്തിൽ പോലീസിൽ പരാതിപ്പെട്ടത്. ബന്ധുക്കൾ കൂടെ ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മർദത്താലുമാണ്‌ നേരത്തെ പരാതി നൽകാൻ കഴിയാതിരുന്നതെന്ന് യുവതി പോലീസിന്‌ മൊഴി നൽകി. തുടർന്ന് പോലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്യുകയായിരുന്നു.

പട്ടികജാതി പട്ടികവർഗ അതിക്രമ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് അജീഷിനെതിരെ കേസെടുത്തിട്ടുള്ളത്‌.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.