പുഴയില്‍ കുളിക്കാനിറങ്ങിയ ബെംഗളൂരു സ്വദേശികളായ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

സുള്ള്യ: സുള്ള്യയ്ക്കടുത്ത് സുബ്രഹ്‌മണ്യ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്‍പയ്ക്ക് സമീപം കങ്കലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ബെംഗളൂരുവില്‍ എഞ്ചിനീയറായ ബല്‍പ കങ്കല്‍ സ്വദേശി സതീഷ് അമ്മണ്ണായയുടെ മക്കളായ ഹമിസിത (15), അവന്തിക (11) എന്നിവരാണ് മരിച്ചത്.

സതീഷ് അമ്മണ്ണായ കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് സ്ഥിരതാമസം. കങ്കലിലുള്ള ഭര്‍ത്തൃ സഹോദരന്‍ ഉദയ് അമ്മണ്ണായയുടെ വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പെണ്‍മക്കളോടൊപ്പം സതീഷിന്റെ ഭാര്യ വന്നിരുന്നു. തിങ്കളാഴ്ച രാവിലെ ഉദയിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ വൈകിട്ട് വീടിന് സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങി. ഈ സമയം കുടുംബാംഗങ്ങള്‍ കരയില്‍ ഇരിക്കുകയായിരുന്നു. കുളിക്കുന്നതിനിടെ പെണ്‍കുട്ടികള്‍ പുഴയിലെ ആഴമുള്ള ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. ഹമിസിതയെയും അവന്തികയെയും കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. അഗ്‌നിശമന സേനയും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും പുഴയില്‍ തിരച്ചില്‍ നടത്തി. രാത്രി ഏറെ വൈകി നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ സുബ്രഹ്‌മണ്യ പോലീസ് കേസെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.