പോളിംഗിന് മണിക്കൂറുകള്‍ മാത്രം; ഗ്യാസ് സിലിണ്ടറിനെ പൂജിച്ച് ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ പോളിംഗിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ തരംഗമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ ഗ്യാസ് സിലിണ്ടർ പൂജ. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

വോട്ടര്‍മാരെ വിലക്കയറ്റത്തെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് വ്യത്യസ്ത രീതിയിലുള്ള പൂജകളുമായി ശിവകുമാര്‍ രംഗത്തെത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു പൂജ. സിലിണ്ടര്‍ ഒരു മേശയുടെ മേല്‍ വെച്ച് അലങ്കരിച്ച ശേഷം തേങ്ങയും, വാഴപ്പഴവും, അടക്കമുള്ള പഴങ്ങളും ഇതിനൊപ്പം വെച്ചാണ് പൂജ. ശിവകുമാര്‍ സിലിണ്ടറിന് ആരതി ഉഴിയുകയും പ്രാർത്ഥിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞത്, വോട്ട് ചെയ്യുന്നതിന് മുമ്പ് സിലിണ്ടര്‍ നോക്കുകയെന്നാണ്. അത് തന്നെ പിന്തുടരാനാണ് ജനങ്ങളോട് പറയാനുള്ളതെന്ന് ശിവകുമാർ വിശദീകരിച്ചു.

പോളിംഗ് ബൂത്തിന് സമീപം കിലോമീറ്ററുകൾ മാറി അകലെ സിലിണ്ടറുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും ശിവകുമാര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ ശുഭാപ്തി പ്രതീക്ഷയിലാണ്. വിലക്കയറ്റവും, തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങള്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.