ട്രംപിന് തിരിച്ചടി; ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരന്‍

ലൈംഗിക പീഡന പരാതിയില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 50 ലക്ഷം ഡോളര്‍ (40 കോടി രൂപ) പിഴ. എഴുത്തുകാരി ജീന്‍ കരോളിന്റെ പീഡന പരാതിയില്‍ ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തി. രണ്ട് കേസുകളിലായി ട്രംപ് അഞ്ച് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. 1990കളില്‍ മാഗസിന്‍ എഴുത്തുകാരന്‍ ഇ ജീന്‍ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തതിന് ഡൊണാള്‍ഡ് ട്രംപ് 5 മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം നല്‍കണമെന്ന് ജൂറി.

“ഇന്ന്, ലോകം ഒടുവില്‍ സത്യം അറിയുന്നു,” വിധിയ്ക്ക് പിന്നാലെ കരോള്‍ പ്രസ്‌താവനയില്‍ പറഞ്ഞു. “ഈ വിജയം എനിക്ക് മാത്രമല്ല, ആരും വിശ്വസിക്കാത്തതിനാല്‍ കഷ്‌ടത അനുഭവിച്ച എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്.” അവര്‍ കൂട്ടിച്ചേര്‍ത്തു.
2024ല്‍ വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാന്‍ പ്രചാരണം നടത്തുന്ന മുന്‍ യുഎസ് പ്രസിഡന്റ് അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജോസഫ് ടാകോപിന മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവം നടക്കുന്ന കാലത്ത് ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു. ഒരിക്കല്‍ തന്റെ പെണ്‍സുഹൃത്തിനായി ഒരു സ്യൂട്ട് തെരഞ്ഞെടുക്കണമെന്ന് മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ വെച്ച്‌ ട്രംപ് ടെലിവിഷന്‍ അവതാരികയായിരുന്ന തന്നോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് എത്തിയ തന്നെ ഡോണാള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും കരോള്‍ പറഞ്ഞു.

പേടി കാരണമാണ് പോലീസില്‍ പരാതിപ്പെടാതിരുന്നതെന്ന് കരോള്‍ പറഞ്ഞിരുന്നു. അതേസമയം ജീന്‍ കരോള്‍ നുണ പറയുകയാണെന്നും ആരോപണങ്ങള്‍ നിഷേധിക്കുന്നതായും ട്രംപ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ട്രംപ് ലൈംഗിക ചൂഷണം നടത്തിയെന്ന് തെളിഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.