വോട്ട് ചെയ്യാൻ നീണ്ട ക്യൂവിൽ നിൽക്കേണ്ട; ഫേഷ്യൽ റെക്കഗ്നീഷൻ അവതരിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതാദ്യമായിട്ടാകും ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സംവിധാനം ഉപയോഗിക്കുന്നത്. ബെംഗളൂരുവിലെ ഒരു പോളിംഗ് ബൂത്തിലായിരിക്കും ഇത് നടപ്പിലാക്കുക. പാലസ് റോഡിലുള്ള രാംനാരായണ ചെല്ലാരം കോളേജിലെ റൂം നമ്പർ രണ്ടിൽ ആയിരിക്കും വോട്ടർമാർക്കായി ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുക. കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന് സമീപമാണ് ഈ പോളിങ്ങ് ബൂത്ത്.
ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനായി ഈ പോളിംഗ് സ്റ്റേഷനിലെ വോട്ടർമാർ തിരഞ്ഞെടുപ്പു കമ്മീഷന്റെ ചുനാവന (Chunavana) മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. അതിൽ വോട്ടേഴ്സ് കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവയെല്ലാം നൽകണം. അതിനു ശേഷം ആ ആപ്പിൽ ഒരു സെൽഫിയും അപ്‌ലോഡ് ചെയ്യണം. പോളിംഗ് ബൂത്തിൽ എത്തിക്കഴിഞ്ഞാൽ, വെരിഫിക്കേഷനായി ഫേഷ്യൽ റെക്കഗ്നിഷൻ സ്കാനിംഗ് ഉണ്ടാകും. തിരഞ്ഞെടുപ്പു കമ്മീഷന്റെ ഡാറ്റാബേസുമായി ആ സ്കാനിങ്ങിലെ രൂപം പൊരുത്തപ്പെടുന്നുണ്ടെങ്കിൽ, വോട്ടർമാർ മറ്റ് രേഖകളൊന്നും നൽകേണ്ടതില്ല. അവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അനുമതിയും ലഭിക്കും.
ഈ സംവിധാനം നീണ്ട ക്യൂകൾ കുറയ്ക്കുമെന്നും കാത്തിരുപ്പു സമയം ലഘൂകരിക്കുമെന്നും കള്ളവോട്ട്, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ എന്നിവ തടയുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഡിജി യാത്ര ആപ്പിനു സമാനമായാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ ഈ ആപ്പും പ്രവർത്തിക്കുന്നത്. പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്ന ബൂത്തിൽ മുന്നൂറോളം വോട്ടർമാർ മാത്രമാണുള്ളത്. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ഈ ബൂത്തിലെ വോട്ടർമാരുടെ എല്ലാ വീടുകളും സന്ദർശിച്ച് പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ട്.
എന്നാൽ ഈ രീതി തന്നെ വോട്ടിങ്ങിനായി സ്വീകരിക്കണമെന്ന് നിർബന്ധമില്ല. ഈ സൗകര്യം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർക്ക് പഴയ രീതി പിന്തുടരാവുന്നതാണെന്ന് കർണാടക സ്‌പെഷ്യൽ ഓഫീസർ (ഇലക്ഷൻ) എ.വി. സൂര്യ സെൻ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.