കോൺഗ്രസ് 146ലധികം സീറ്റുകൾ നേടുമെന്ന് ശിവകുമാർ; അധികാരത്തിൽ തിരിച്ചെത്തുമെന്ന് ബൊമ്മൈ

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് തന്നെ ഭൂരിപക്ഷം നേടുമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. കോണ്‍ഗ്രസ് 146 സീറ്റില്‍ അധികം നേടുമെന്നും ജനങ്ങള്‍ നല്ല വിദ്യാഭ്യാസമുള്ളവരാണെന്നും ശിവകുമാർ പറഞ്ഞു.

ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് പരാജയപ്പെട്ടിരിക്കുകയാണ്. മറ്റേതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കേണ്ട സാഹചര്യം വരില്ലെന്നും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. നേരത്തെ തന്നെ ജെഡിഎസ്സുമായി സഖ്യമുണ്ടാക്കില്ലെന്ന് ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉറപ്പായും ലഭിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാര്‍ വ്യക്തമാക്കി. എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കുന്ന കാര്യം വരുന്നേയില്ല. ജെഡിഎസ്സുമായി എന്തായാലും സഖ്യമുണ്ടാക്കില്ലെന്നും ഷെട്ടാര്‍ വ്യക്തമാക്കി.

ഇതിനിടെ എക്‌സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത് വന്നു. ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ബൊമ്മൈ പറഞ്ഞു. ഇരുന്നൂറ് ശതമാനം ഉറപ്പായും ബിജെപി കര്‍ണാടകയില്‍ ഭൂരിപക്ഷം നേടിയിരിക്കുമെന്നും ബൊമ്മൈ പറഞ്ഞു. ആര് കിംഗ് മേക്കറാവും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ജനങ്ങളാണ് യഥാര്‍ത്ഥ കിംഗ് മേക്കര്‍. അവര്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

അതേസമയം ബിജെപിയുടെ എംപി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും എക്‌സിറ്റ് പോളുകളെ തള്ളി. ഇത് വെറും എക്‌സിറ്റ് പോളുകളാണ്. യഥാര്‍ഥ ഫലം ബിജെപിക്ക് അനുകൂലമായിരിക്കുമെന്നും റാത്തോഡ് പറഞ്ഞു. ബിജെപി ഭൂരിപക്ഷം ലഭിക്കുമെന്ന് പാര്‍ട്ടി വക്താവ് ആര്‍പി സിംഗും വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.