എഐ കാമറ പിഴ ഈടാക്കൽ; സമയപരിധി വീണ്ടും നീട്ടി

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളിൽ എഐ കാമറ വഴി പിഴ ഈടാക്കുന്നതിനുളള സമയപരിധി നീട്ടി. അടുത്ത മാസം അഞ്ച് മുതൽ പിഴ ഈടാക്കാൻ തീരുമാനമായി. മുന്നറിയിപ്പ് നോട്ടീസ് നൽകുന്നതിനുളള കാലാവധിയും ഒരു മാസത്തേക്ക് നീട്ടി. അതേസമയം ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് പിഴ ഈടാക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
എ ഐ കാമറ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് മെയ് ഇരുപതാം തീയതി മുതൽ പിഴ ഈടാക്കാനായിരുന്നു മുൻ തീരുമാനം. അതിന് മുൻപ് ഒരു മാസം ബോധവൽകരണമെന്ന രീതിയിൽ മുന്നറിയിപ്പ് നോട്ടീസ് നൽകുമെന്നും ഗതാഗത മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്ന് മുന്നറിയിപ്പ് നോട്ടീസ് അയക്കുന്നത് വൈകി അഞ്ചാം തീയതി മുതലാണ് ബോധവൽക്കരണം തുടങ്ങിയത്. അത് ഒരു മാസം നൽകാൻ വേണ്ടിയാണ് പിഴ ഈടാക്കുന്നത് അഞ്ചിലേക്ക് മാറ്റാൻ കാരണം.
ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാറിന് പരിമിത അധികാരം മാത്രമാണുള്ളതെന്ന് യോഗം വിലയിരുത്തി. ഇളവ് നല്കാന് കേന്ദ്രത്തിന് മാത്രമേ കഴിയുകയുള്ളൂ. രണ്ടുപേര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രമാണ് ഇരുചക്രവാഹനങ്ങള്ക്കുള്ളത്. കൂടുതൽ പേരെ കൊണ്ടുപോയാൽ ഇൻഷുറൻസ് പരിരക്ഷ നഷ്ടമാകും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് മാത്രമായി ഇളവ് പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ സർക്കാർ ചർച്ച നടത്തിയേക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.