ബിജെപി – കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ബുധനാഴ്ച നടന്ന വോട്ടെടുപ്പിനിടെ ദക്ഷിണ കന്നഡ ജില്ലയിൽ ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മംഗളൂരു മൂടുഷെഡ്ഡേ ഗ്രാമപഞ്ചായത്ത് പരിധിയിലാണ് സംഭവം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിഥുന്‍ റായി വോട്ടെടുപ്പ് കേന്ദ്രം സന്ദര്‍ശിച്ചപ്പോഴുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘര്‍ഷം രൂക്ഷമായതോടെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. ഇരു പാർട്ടികളിലെ പ്രവർത്തകർക്കും പോലീസുകാര്‍ക്കും സംഘർഷത്തിൽ പരുക്കേറ്റു. ഒരു പോലീസ് വാഹനവും തകര്‍ക്കപ്പെട്ടു. അതാത് പാര്‍ട്ടികളെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യം വിളിച്ചതാണ് ഇരു രാഷ്ട്രീയ വിഭാഗങ്ങളും തമ്മിലുള്ള സംഘട്ടനത്തിലേക്ക് നയിച്ചത്. അക്രമത്തില്‍ പരുക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. മൂടുഷെഡ്ഡിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്, അധികൃതര്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു. പ്രവേശനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി മൂടുഷെഡ്ഡില്‍ ഒരു ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് പറഞ്ഞു.
Karnataka: Clash erupts between Congress and BJP Workers in Mangaluru
Full Video: https://t.co/nUfsSL8qAT pic.twitter.com/l3LXGhvkxS
— Take One (@takeonedigital) May 11, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.