കേരളത്തിൽ നിന്നുള്ള ഭാരത് ഗൗരവ് 19ന്

ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് ട്രെയിൻ മെയ് 19-ന് കേരളത്തിൽനിന്നും യാത്രതിരിച്ച് ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തിയുള്ള ഗോൾഡൻ ട്രയാംഗിൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ വഴി സഞ്ചരിക്കും. മെയ് 30ന് ട്രെയിൻ തിരികെയെത്തും. കൊച്ചുവേളിയിൽ നിന്ന് ആരംഭിച്ച് ഹൈദരാബാദ് – ആഗ്ര – ഡൽഹി – ജയ്പൂർ – ഗോവ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് ട്രെയിൻ തിരികെ എത്തുക. എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന് ആകെ 750 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ.
കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. മടക്ക യാത്രയിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. 11 രാവും 12 പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ, 6475 കിലോമീറ്ററോളം ട്രെയിൻ സഞ്ചരിക്കും.
ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ കോംപ്ലെക്സും അമ്യൂസ്മെന്റ് പാർക്കുമായ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി, ഹൈദരാബാദ് നഗരത്തിൻ്റെ പ്രതീകമായ ചാർമിനാർ, ഇന്ത്യയിലെ പ്രധാന ദേശീയ മ്യൂസിയങ്ങളിൽ ഒന്നായ സലാർജംഗ് മ്യൂസിയം, പതിനൊന്നാം നൂറ്റാണ്ടു മുതലുള്ള ചരിത്രം പേറുന്ന ഗോൽകൊണ്ട കോട്ട, ലോക മഹാത്ഭുതങ്ങളിൽ ഒന്നായ ആഗ്രയിലെ താജ് മഹലും, ആഗ്ര കോട്ടയും, ഡൽഹിയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളായ ചെങ്കോട്ട, രാജ് ഘട്ട്, ലോട്ടസ് ടെംപിൾ, ഖുത്ബ് മിനാർ എന്നിവയും, നിരവധി ചരിത്ര നിർമ്മിതികളാൽ സമ്പന്നമായ രജപുത്ര നഗരമായ ജയ്‌പൂരിലെ സിറ്റി പാലസ്, ജന്തർ മന്തർ, ഹവാ മഹൽ എന്നിവയും, 1961 വരെയും പോർച്ചുഗീസ് ഭരണത്തിൽ കഴിഞ്ഞു വന്ന കേന്ദ്രങ്ങളും, ഗോവയിലെ കലൻഗുട്ട് ബീച്ച്, വാഗത്തോർ ബീച്ച്, ബസിലിക്ക ഓഫ് ബോം ജീസസ്, സെന്റ് കത്തീഡ്രൽ എന്നിവയും ഈ യാത്രയിലൂടെ വിനോദസഞ്ചരികൾക്ക് സന്ദർശിക്കാൻ അവസരം നൽകും.
നോൺ എ.സി ക്ലാസ്സിലെ യാത്രയ്ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 22,900 രൂപയും, തേർഡ് എ.സി ക്ലാസ്സിലെ യാത്രയ്ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 36,050 രൂപയുമാണ് ഈടാക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.