നവീകരണ പ്രവൃത്തികൾ; ട്രെയിൻ സർവീസുകളിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരുവിന് സമീപത്തെ വിവിധ സ്റ്റേഷനുകളിൽ സിഗ്നൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

വൈറ്റ് ഫീൽഡ് പാതയിൽ സിഗ്നൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ മെയ് 14ന് ഞായറാഴ്ച മൈസൂരു – കൊച്ചുവേളി എക്സ്പ്രസും (16315), എസ്.എം.വി.ടി. ബെംഗളൂരു – കൊച്ചുവേളി എക്സ്പ്രസും (16320) ബൈയപ്പനഹള്ളി, ഹൊസൂർ, ധർമപുരി, ഓമലൂർ, സേലം വഴിയാകും കടന്നുപോവുകയെന്നും റെയിൽവേ അറിയിച്ചു. കെ.ആർ.പുരം, വൈറ്റ് ഫീൽഡ്, ബംഗാർ പേട്ട്, കുപ്പം, തിരുപ്പട്ടൂർ എന്നി സ്റ്റേഷനുകൾ ഒഴിവാക്കും.

ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എറണാകുളം- കെഎസ്ആർ ബെംഗളൂരു (12678) ഈ മാസം 28, 30 തീയതികളിൽ സേലം വരെ മാത്രമേ സർവീസ് നടത്തുകയുള്ളു. ഈ ദിവസങ്ങളിൽ സേലത്തിനും ബെംഗളൂരുവിനും ഇടയിലെ സർവീസുകൾ ഉണ്ടാവില്ല. 29, 31 തീയതികളിൽ ഇതേ ട്രെയിനിൻ്റെ (12677) മടക്കയാത്ര സേലത്തു നിന്നായിരിക്കും തുടങ്ങുക.

ഞായറാഴ്ച 24 മെമു ട്രെയിനുകൾ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ മെമു ട്രെയിനുകൾ

കെ.എസ്.ആർ. ബെംഗളൂരു – ബംഗാരപേട്ട് (06389,06390,16522,16521)

കെ.എസ്.ആർ. ബെംഗളൂരു – കുപ്പം (06529, 06530)

ബൈയപ്പനഹള്ളി – മാരിക്കുപ്പം (01779, 01780)

കെ.എസ്.ആർ. ബെംഗളൂരു – മാരിക്കുപ്പം (06263)

മാരിക്കുപ്പം – ബംഗാരപേട്ട് (07383)

കെ.എസ്.ആർ. ബെംഗളൂരു – ജോലാർപേട്ട് (16520)

കെ.എസ്.ആർ. ബെംഗളൂരു – മാരിക്കുപ്പം (06396)

മാരിക്കുപ്പം – കൃഷ്ണരാജപുരം (01793, (01794))

മാരിക്കുപ്പം – കെ.എസ്.ആർ. ബെംഗളൂരു (06395)

എസ്.എം.വി.ടി. ബെംഗളൂരു – ബംഗാരപേട്ട് (06528)

ബംഗാരപേട്ട് – കുപ്പം (06289)

കുപ്പം – കെ.എസ്.ആർ. ബെംഗളൂരു (06292)

കെ.എസ്.ആർ. ബെംഗളൂരു – മാരിക്കുപ്പം (06561, 01773)

കെ.എസ്.ആർ. ബെംഗളൂരു – മാരിക്കുപ്പം (01774)

മാരിക്കുപ്പം – കൃഷ്ണരാജപുരം (06562)

കൃഷ്ണരാജപുരം – കുപ്പം (06291)

കുപ്പം – ബംഗാരപേട്ട് (06290)


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.