രാജ്യത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ ജിഎസ്ടി നിയമം മാറുന്നു

അഞ്ച് കോടിയിലധികം വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ – ഇന്‍വോയ്‌സ് ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ചരക്ക് സേവന നികുതി സംവിധാനവുമായി ബന്ധപ്പെട്ടാണ് ധനമന്ത്രാലയം പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. 5 കോടി രൂപയ്ക്ക് മുകളിലുള്ള ബി ടു ബി (ബിസിനസ് ടു ബിസിനസ്സ് ) ഇടപാട് മൂല്യമുള്ള കമ്പനികള്‍ ഒരു ഇലക്ട്രോണിക് അല്ലെങ്കില്‍ ഇ ഇന്‍വോയ്സ് ഹാജരാക്കണം എന്നാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം.

2020 ഒക്ടോബര്‍ 1 മുതല്‍ 500 കോടിയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്കും തുടര്‍ന്ന് ജനുവരി 1 മുതല്‍ 100 കോടിയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്കും ജിഎസ്ടി നിയമപ്രകാരം ബിസിനസ് ടു ബിസിനസ്സ് ഇടപാടുകള്‍ക്കുള്ള ഇ – ഇന്‍വോയ്സിംഗ് നിര്‍ബന്ധമാക്കിയിരുന്നു. 2022 ഏപ്രില്‍ 1 മുതല്‍ 20 കോടി വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കും, 2022 ഒക്ടോബര്‍ 1 മുതല്‍ പരിധി 10 കോടിയിലേക്കും എത്തിയിരുന്നു.

ജിഎസ്ടി റിട്ടേണുകള്‍ക്കായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) സെന്‍ട്രല്‍ ടാക്‌സ് ഓഫീസര്‍മാര്‍ക്കായി ഓട്ടോമേറ്റഡ് റിട്ടേണ്‍ സ്‌ക്രൂട്ടിനി മൊഡ്യൂള്‍ പുറത്തിറക്കിയിരുന്നു. ജിഎസ്ടി റിട്ടേണുകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഒരു ഓട്ടോമേറ്റഡ് റിട്ടേണ്‍ സ്‌ക്രൂട്ടിനി മൊഡ്യൂള്‍ എത്രയും വേഗം പെട്ടന്ന് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് നടപടി. ഈ മൊഡ്യൂള്‍ ഉദ്യോഗസ്ഥരെ സൂക്ഷ്മപരിശോധന നടത്താന്‍ സജ്ജരാക്കും. മൊഡ്യൂളില്‍, റിട്ടേണുമായി ബന്ധപ്പെട്ട തെറ്റുകളും പൊരുത്തക്കേടുകളും ടാക്‌സ് ഓഫീസര്‍മാര്‍ക്കും ചൂണ്ടിക്കാണിക്കാം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.