കർണാടക കോൺഗ്രസ് പിടിച്ചെടുക്കുമോ, ബിജെപി നിലനിർത്തുമോ?? – വിധിയറിയാൻ മണിക്കൂറുകൾ മാത്രം

ബെംഗളൂരു: കർണാടകയില്‍ ജനഹിതം ആര്‍ക്കൊപ്പം എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മെയ്‌ പത്തിനു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മുതൽ ആരംഭിക്കും. ആകെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ആണ് നാളെ നടക്കുക. 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ബെംഗളൂരുവിൽ മാത്രം വോട്ടെണ്ണലിനായി അഞ്ച് കേന്ദ്രങ്ങളുണ്ട്.

തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകൾ കർണാടകയില്‍ കോൺഗ്രസിന് മുൻതൂക്കമുള്ള ഒരു തൂക്കുസഭയാണ് സൂചിപ്പിച്ചിരുന്നത്. 224 സീറ്റുകളുള്ള നിയമസഭയിലെ ഭൂരിപക്ഷം 113 സീറ്റുകളാണ്. ചില എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് ഈ സഖ്യ മറികടക്കുമെന്ന് അവകാശപ്പെടുമ്പോള്‍ മറ്റ് ചിലത് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും കേവല ഭൂരിപക്ഷ സംഖ്യ കടക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്.

ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ കോൺഗ്രസിന് 120 മുതല്‍ 140 വരെ സീറ്റാണ് പ്രവചിച്ചിരിക്കുന്നത്. ടൈംസ് നൗ-ഇടിജി പറയുന്നത് കോൺഗ്രസ് 113 സീറ്റുകൾ നേടുമെന്നും ബിജെപി 85 സീറ്റുകൾ നേടുമെന്നുമാണ്. എന്ത് തന്നെയായാലും ഇത്തവണ പ്രചരണങ്ങളെല്ലാം തന്നെ വോട്ടർമാരെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് റെക്കോർഡ് പോളിങ് ശതമാനം വ്യക്തമാക്കുന്നത്. 73.19 ശതമാനമാണ് കർണാടകയിലെ ഇത്തവണത്തെ പോളിങ്.

ഏറ്റവും കൂടുതൽ വോട്ടർപങ്കാളിത്തമുണ്ടായത് ചിക്കബെല്ലാപുര ജില്ലയിലാണ് (85.56 ശതമാനം). തൊട്ടുപിന്നിൽ ബെംഗളൂരു റൂറൽ (85.08 ശതമാനം) ആണുള്ളത്. ഏറ്റവും കുറവ് പോളിങ് രേഖപെടുത്തിയിരിക്കുന്നത് ബെംഗളൂരു അർബൻ ജില്ലയിലാണ്. 58545 പോളിംഗ് സ്റ്റേഷനുകളിൽ ഒന്നിലും റീപോളിംഗ് വേണ്ടിവന്നിരുന്നില്ല.

അതേസമയം എക്സിറ്റ് പോളുകളെ മുഖവിലയ്ക്ക് എടുക്കാന്‍ ഇരുപാർട്ടികളും തയ്യാറായിട്ടില്ല. തങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇരുപാർട്ടികളുടേയും അവകാശ വാദം. തൂക്ക് സഭയാണെങ്കില്‍ ഇത്തവണയും ജെഡിഎസ് കിങ് മേക്കറായി മാറും.

ബിജെപിക്ക് കേവലഭൂരിപക്ഷം കുറഞ്ഞാൽ ജെഡിഎസിന്റെയും മറ്റും പിന്തുണ അവർക്ക് നേടേണ്ടി വരും. 2018-ൽ 104 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെങ്കിലും ഭൂരിപക്ഷത്തിന് ഒമ്പത് സീറ്റുകള്‍ കുറവായിരുന്നു. കോൺഗ്രസിന് 78 ഉം ജെഡിഎസിനു 37 ഉം സീറ്റായിരുന്നു ലഭിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിർത്താൻ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നൽകി സർക്കാർ രൂപീകരിച്ചു. എച്ച്‌ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി. എന്നാൽ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി, കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും അംഗങ്ങളെ കൂറുമാറ്റി നിലവിലുണ്ടായിരുന്ന ഭരണസഖ്യത്തെ വീഴ്ത്തി അധികാരത്തിലെത്തുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.