Follow the News Bengaluru channel on WhatsApp

വോട്ടിന് പകരം സാരിയും കോഴിയും; ബിജെപി നേതാവിന്റെ വീടിനു മുന്‍പില്‍ വലിച്ചെറിഞ്ഞ് വനിത വോട്ടര്‍മാർ

ബെംഗളൂരു: കർണാടകയിൽ മാണ്ഡ്യയിലെ കെ.ആർ. പേട്ട് മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥി കെ.സി. നാരായണഗൗഡയുടെ അനുയായികൾ നൽകിയ സാരികൾ വലിച്ചെറിഞ്ഞ് വനിത വോട്ടർമാർ. പോളിങ് ദിനമായ ബുധനാഴ്ചയാണ് സാരികൾ ഉപേക്ഷിച്ചത്. കെ.ആർ. പേട്ടിലെ ഗജ്ജിഗെരെ ഗ്രാമത്തിലാണ് സംഭവം.

പ്രചാരണവേളയിലാണ് ബി.ജെ.പി. സ്ഥാനാർഥിയുടെ അനുയായകൾ സാരികൾ വിതരണം ചെയ്തതെന്ന് ഗ്രാമവാസികൾ പറഞ്ഞു. സാരികൾക്കൊപ്പം കോഴിയും നൽകിയിരുന്നു. എന്നാൽ, സാരി ലഭിച്ച വോട്ടർമാരിൽ ചിലർ പോളിങ് ദിനത്തിൽ രാവിലെ അവ നാരായണഗൗഡയുടെ ഒരു അനുയായിയുടെ വീടിനുമുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ബി.ജെ.പി.ക്കെതിരേ മുദ്രാവാക്യവും മുഴക്കി. അതേസമയം, സംഭവത്തിൽ നാരായണഗൗഡയോ ബി.ജെ.പി. നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2018-ൽ ജെ.ഡി.എസ്. ടിക്കറ്റിൽ ജയിച്ച നാരായണഗൗഡ പിന്നീട് ഓപ്പറേഷൻ കമലയിലൂടെ ബി.ജെ.പി.യിലെത്തുകയായിരുന്നു. തുടർന്ന് 2019-ലെ ഉപതിരഞ്ഞെടുപ്പിൽ ജയിക്കുകയും കായികമന്ത്രിയാകുകയും ചെയ്തു. 2013 മുതൽ നാരായണഗൗഡ പ്രതിനിധാനംചെയ്യുന്ന മണ്ഡലമാണ് കെ.ആർ. പേട്ട്. അതിനാൽ, ഇക്കുറിയും മണ്ഡലം തനിക്കൊപ്പം നിൽക്കുമെന്ന ഉറച്ചപ്രതീക്ഷയിലാണ് നാരായണഗൗഡ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.