അനില്‍ ആന്റണി ബിജെപിയുടെ മാന്‍ഡ്രേക്ക്: സമൂഹ മാധ്യമങ്ങളില്‍ ബിജെപിക്ക് ട്രോളുടെ പൂരം

മോദി പ്രഭാവത്തെ മാത്രം ആശ്രയിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയായി കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം. താമരയെ പിഴുതെറിഞ്ഞ് കോണ്‍ഗ്രസ് നടത്തിയ തേരോട്ടം അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപി വലിയ തിരിച്ചടി നേരിട്ടതോടെ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രോളുടെ പൂരമാണ്. വലിയ ആത്മവിശ്വാസത്തോടെയാണ് ബിജെപി ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 137 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഭരണമുറപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞത്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയുടെ മാന്‍ഡ്രേക്കായന്നാണ് ട്രോളന്മാര്‍ പറയുന്നത്. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റു കിട്ടിയാല്‍ ഭരിക്കുമെന്ന് പറഞ്ഞ കെ സുരേന്ദ്രനേയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ട്രോളന്മാര്‍ വെറുതെ വിടാന്‍ തയാറായില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.