ലീഡ് നില മാറിമറിയുന്നു; ജെഡിഎസുമായി സംസാരിക്കാൻ തയ്യാറെന്ന് കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ ലീഡ് നില മാറി മറിഞ്ഞതോടെ സംസ്ഥാനത്ത് ഭരണം പിടിക്കാൻ ജെഡിഎസുമായി സംസാരിക്കാൻ തയ്യാറെന്ന് കോൺഗ്രസ്. സംഖ്യ നോക്കി ഒരു മണിക്കൂറിനുള്ളിൽ ജെഡിഎസിനെ ഒപ്പം നിർത്തുന്ന കാര്യത്തിൽ നീക്കം നടത്തും. എങ്കിലും ഭൂരിപക്ഷം ഉണ്ടെങ്കിൽ സ്വതന്ത്രരുടെ പിന്തുണയോടെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാമെന്നാണ് കോൺഗ്രസ് ക്യാംപ് പ്രതീക്ഷിക്കുന്നത്.

മൂന്ന് – നാല് റൗണ്ടുകൾ മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ. ഒരു മണിക്കൂർ കൂടി കാത്തിരിക്കേണ്ടതുണ്ടെന്നും നേതാക്കൾ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പ്രതികരിച്ചിട്ടുണ്ട്. ജെഡിഎസിന്റെ പിന്തുണ വേണ്ടെന്നും സംസ്ഥാനത്ത് കോൺഗ്രസ് നേടിയത് കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാരത് ജോഡോ യാത്രയും തമ്മിലായിരുന്നു.

ഭാരത് ജോഡോ യാത്ര വിജയിച്ചു. എന്നാൽ മോദിയുടെ വിഭജന രാഷ്ട്രീയം പരാജയപ്പെട്ടു. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു. എന്നാൽ നിലവിൽ പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുകയാണ്. കോൺഗ്രസിന് വരും തിരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കർണാടകയിലെ നേട്ടമെന്നും പവൻ ഖേര പ്രതികരിച്ചു.

അതേ സമയം പുതിയ ലീഡ് നില അനുസരിച്ച് കോൺഗ്രസ് 114 സീറ്റിലും ബി.ജെ.പി. 92 സീറ്റിലും ജെ.ഡി.എസ്. 17 സീറ്റിലുമാണ് മാണ് മുന്നിട്ട് നിൽക്കുന്നത്. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും മുന്നിട്ട് നിൽക്കുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.