കിങ് മേക്കർ എന്ന സ്വപ്‍നപദവി നഷ്ടമായി ജെഡിഎസ്

ബെംഗളൂരു: കിങ് മേക്കറായി മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട കുമാരസ്വാമിക്കും ജെഡിഎസിനും കനത്ത തിരിച്ചടി. കഴിഞ്ഞ തവണ 37 സീറ്റുണ്ടായിരുന്ന ജെഡിഎസ് ഇത്തവണ 20 സീറ്റുകളിലേക്ക് ഒതുങ്ങി. 18 ശതമാനം വോട്ടുണ്ടായിരുന്ന ജെഡിഎസിന് ഇക്കുറി 13 ശതമാനം വോട്ട് മാത്രമേ സ്വന്തമാക്കാനായുള്ളൂ.

ഭരണത്തില്‍ ഒരുതരത്തിലും പങ്കാളിയാകാന്‍ സാധ്യതയില്ലെന്നതും ജെഡിഎസിന്റെ ഭാവിയെ ചോദ്യം ചെയ്യുന്നുണ്ട്. ഓള്‍ഡ് മൈസൂരു എന്ന ശക്തികേന്ദ്രത്തിലാണ് ജെഡിഎസിന് ഇത്തവണ വന്‍ തിരിച്ചടി നേരിടേണ്ടി വന്നത്. എച്ച്.ഡി. കുമാരസ്വാമിയുടെ മകനായ നിഖില്‍ കുമാരസ്വാമി വലിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് ജെഡിഎസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി. കുമാരസ്വാമി തന്നെ കഷ്ടിച്ചാണ് വിജയിച്ചത്.

തൂക്കുസഭയാണ് പല എക്സിറ്റ് പോളുകളും ഇത്തവണ പ്രവചിച്ചിരുന്നത്. ഇവിടെ ജെഡിഎസ് പിന്തുണ നിര്‍ണായകമാകുമെന്ന് പല സര്‍വേകളും പ്രഖ്യാപിച്ചിരുന്നു. ഈ സര്‍വേകളെ അപ്രസക്തമാക്കിക്കൊണ്ടാണ് ജെഡിഎസിന്റെ ദയനീയ പരാജയം. കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാതെയുള്ള സമീപനമായിരുന്നു തെരഞ്ഞെടുപ്പില്‍ ജെഡിഎസിന്റേത്. കോണ്‍ഗ്രസിനെയോ ബിജെപിയെയോ രാഷ്ട്രീയമായി എതിര്‍ക്കാന്‍ തയ്യാറായിരുന്നില്ല. ആരെ വേണമെങ്കിലും പിന്തുണയ്ക്കാന്‍ തയ്യാറാണെന്നുള്ള നിലപാടാണ് ജെഡിഎസ് സ്വീകരിച്ചത്.

സംസ്ഥാനത്ത് ആദ്യമായി ബിജെപി സര്‍ക്കാര്‍ സാധ്യമാക്കിയത് ജെഡിഎസ് ആണെന്ന വലിയ പ്രചാരണം കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇതും ബജ്റംഗ് ദള്‍ നിരോധന പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയതും കാലങ്ങളായി ജെഡിഎസിന് വോട്ട് ചെയ്തുകൊണ്ടിരുന്ന മുസ്ലീം വോട്ടര്‍മാര്‍ മാറിചിന്തിക്കാന്‍ കാരണമായി. ജെഡിഎസ് പ്രഭാവത്തെ അവസാനിപ്പിക്കുക എന്ന കോണ്‍ഗ്രസിന്റെ പ്രത്യേക തീരുമാനത്തിന് മേല്‍ മേഖലയില്‍ നടത്തിയ വലിയ പ്രചാരണം കുമാരസ്വാമിയുടെ പാര്‍ട്ടിയുടെ വോട്ട് ശോഷണത്തിന് കാരണമായി.

അധികാരത്തില്‍ പങ്കാളിത്തമില്ലാത്ത് കൊണ്ടുതന്നെ വരും കാലത്ത് ജെഡിഎസിന് എന്ത് സംഭവിക്കുമെന്ന് ചോദ്യവും രാഷ്ട്രീയവൃത്തങ്ങളില്‍ ഉണ്ട്. ജയിച്ച് കയറി വന്ന എംഎല്‍എമാരില്‍ ചിലരെങ്കിലും പാര്‍ട്ടി വിടാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.