വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബിജെപി ഓഫീസിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്: വീഡിയോ കാണാം

കര്‍ണാടകയില്‍ ഷിഗ്ഗാവ് മണ്ഡലത്തിലെ ബിജെപി ഓഫീസിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജനവിധി തേടുന്ന മണ്ഡലമാണ് ഷിഗ്ഗാവ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ബസവരാജ് ബൊമ്മെ ഉള്‍പ്പെടെ നിരവധി പേര്‍ സംഭവ സമയം ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നു. ബസവരാജ് ബൊമ്മെ പാര്‍ട്ടി ക്യാമ്പിലേക്ക് കടന്നു വരുന്നതിനിടെയാണ് പാര്‍ട്ടി ഓഫീസിലെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പാമ്പ് പുറത്തുവന്നത്.
#WATCH A snake which had entered BJP camp office premises in Shiggaon, rescued; building premises secured amid CM's presence pic.twitter.com/1OgyLLs2wt
— ANI (@ANI) May 13, 2023
പാമ്പ് ഇഴഞ്ഞു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പിന്നീട് പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്ത് വിട്ടയച്ചു. ഇതിന്റെ വീഡിയോ എ.എന്‍.ഐ. ട്വീറ്റ് ചെയ്തിട്ടുണ്ട്. ബസവരാജ് ബൊമ്മെ തുടര്‍ച്ചയായ നാലാം തവണയാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യാസിര്‍ അഹമ്മദ് ഖാന്‍ ആണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ എതിരാളി. നിലവില്‍ ബസവരാജ് ബൊമ്മെ വ്യക്തമായ ഭൂരിപക്ഷം നേടി മണ്ഡലത്തില്‍ ലീഡ് തുടരുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.