ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു; ജഗദീഷ് ഷെട്ടാറിന് കനത്ത തോല്‍വി

ബിജെപിയില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടും ജഗദീഷ് ഷെട്ടര്‍ തോറ്റു. ഹുബ്ബള്ളി-ധാര്‍വാഡ് മണ്ഡ‍ലത്തില്‍ നിന്നുമാണ് ജഗദീഷ് ജനവിധി തേടിയത്. 36000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മഹേഷ് തെംഗിന്‍കായ് ആണ് ഹുബ്ബള്ളി-ധാര്‍വാഡ് മണ്ഡ‍ലത്തില്‍ വിജയിച്ചിരിക്കുന്നത്. നാലുതവണ ബിജെപിയുടെ സ്ഥാനാര്‍ഥിയായി ജനവിധി തേടി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച ജഗദീഷ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്.

ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടിയില്‍ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തിയതോടെയാണ് ബിജെപിയില്‍ വിമത സ്വരവുമായി രംഗത്ത് എത്തിയത്. തുടര്‍ന്ന് ഡല്‍ഹിയിലെത്തി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. കോണ്‍ഗ്രസ് പട്ടികയില്‍ സര്‍പ്രൈസ് ഉണ്ടെന്ന ഡി കെ ശിവകുമാറിന്റെ വാക്കുകള്‍ക്ക് പിന്നാലെ ലക്ഷ്മണ്‍ സാവഡിയും ഷെട്ടറും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും മത്സരിക്കുകയുമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.