ശാന്തിനഗറിൽ നിന്നും വീണ്ടും എൻ.എ. ഹാരിസ്, മംഗളൂരു മണ്ഡലം നിലനിർത്തി യു.ടി. ഖാദർ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ശാന്തിനഗർ മണ്ഡലത്തിൽ നിന്നും വിജയം ഉറപ്പിച്ച് കോൺഗ്രസ് നേതാവും മലയാളിയുമായ എൻ.എ. ഹാരിസ്.  7125 വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവിലുള്ളത്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം എൻ.എ. ഹാരിസിന് 61030 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥി കെ.ശിവകുമാർ 53905 വോട്ടുകൾ നേടി. ആം ആദ്മി’ക്ക് വേണ്ടി മത്സരിച്ച കെ മത്തായിക്ക് 1604 വോട്ടുകളേ നേടാനായുള്ളു. കാസറഗോഡ് സ്വദേശിയായ എൻ.എ. ഹാരിസ് ഇത് നാലാം തവണയാണ് ശാന്തി നഗർ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്.

മംഗളൂരു മണ്ഡലത്തിൽ നിന്നുള്ള കോണ്ഗ്രസ് സ്ഥനാര്‍ഥിയും സിറ്റിംഗ് എം.എല്‍.എ യുമായ  യു.ടി. ഖാദറും വിജയം ഉറപ്പിച്ചു. 82637 വോട്ടുകളാണ് ഖാദർ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി. സ്ഥാനാർഥി സതീഷ് കുമ്പളയ്ക്ക് 59660 വോട്ടുകൾ മാത്രമേ നേടാനായുള്ളു. 22977 വോട്ടുകളുടെ ഭൂരിപക്ഷമാണ്‌ ഖാദറിന് നിലവില്‍ ഉള്ളത്. എസ്.ഡി.പി.ഐ സ്ഥാനാർഥി മുഹമ്മദ് അഷ്റഫ് 15029 വോട്ട് നേടി. അഞ്ചാം തവണയാണ് യു.ടി. ഖാദർ വിജയം നേടുന്നത്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.