Follow the News Bengaluru channel on WhatsApp

കെഎസ്ആർടിസി ഇനി മുതൽ മൂന്ന് വിഭാഗങ്ങളായേക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയെ മൂന്നാക്കാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ്. നാലോ അഞ്ചോ ജില്ലകൾ ചേർത്ത് 3 സ്വതന്ത്ര കോർപ്പറേഷനുകളാക്കി മാറ്റാനാണ് പദ്ധതിയിടുന്നത്. ജൂൺ മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുക. ജൂൺ മുതൽ ഓരോ കോർപ്പറേഷനുകൾക്കും ഓരോ പേര് വീതം നൽകുന്നതാണ്. തുടർന്ന് കോർപ്പറേഷനുകളാണ് സർവീസുകളെ നിയന്ത്രിക്കുക.

ദീർഘദൂര സർവീസുകളെ കോർപ്പറേഷനുകളുടെ പരിധിയിൽ ഉൾപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവ സ്വിഫ്റ്റ് വഴിയാണ് സർവീസ് നടത്തുക. അതേസമയം, സാധാരണ സർവീസുകളിൽ ജീവനക്കാരുടെ സ്ഥലംമാറ്റം, വരുമാനം തുടങ്ങിയ കാര്യങ്ങളെല്ലാം കോർപ്പറേഷനുകളാണ് തീരുമാനിക്കുക. അതിനാൽ, സ്ഥലം മാറ്റം ഇനി അതാത് കോർപ്പറേഷനുകളുടെ പരിധിയിലാണ് നടപ്പാക്കുക.

പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ കെഎസ്ആർടിസിയെ കൂടുതൽ ലാഭത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഇത്തരം സർവീസുകൾ കാര്യക്ഷമമാക്കാനും, യാത്രാസൗകര്യം ഉറപ്പുവരുത്താനും കഴിയുന്നതാണ്. തമിഴ്നാട് മോഡലിനെ ആസ്പദമാക്കിയാണ് കേരളത്തിൽ പുതിയ മാറ്റം നടപ്പാക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.