Follow the News Bengaluru channel on WhatsApp

ഹലാൽ വിവാദത്തിൻ്റെ സൂത്രധാരൻ സി.ടി. രവിക്കും തോൽവി

ബെംഗളൂരു: കർണാടക ഹലാൽ വിവാദത്തിൻ്റെ സൂത്രധാരനും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സി.ടി. രവിക്കും തിരഞ്ഞെടുപ്പിൽ തോൽവി. ചിക്കമഗളൂരുവിൽ കോൺഗ്രസിൻ്റെ എച്ച്.ഡി. തിമ്മയ്യയ്ക്കെതിരെ 5926 വോട്ടുകൾക്കാണ് രവി പരാജയപ്പെട്ടത്. ഹലാൽ ഭക്ഷണം സാമ്പത്തിക ജിഹാദ് ആണെന്ന് ആരോപിച്ചത് സി.ടി. രവിയായിരുന്നു.

ഹലാൽ എന്നാൽ സാമ്പത്തിക ജിഹാദാണ്. മുസ്ലിങ്ങൾ മറ്റുള്ളവരുമായി കച്ചവടം നടത്താതിരിക്കാൻ ജിഹാദ് പോലെയാണ് ഇത് ഉപയോഗിക്കുന്നത്. ഹലാൽ മാംസം ഉപയോഗിക്കണമെന്ന് അവർ ചിന്തിക്കുമ്പോൾ, അത് ഉപയോഗിക്കരുത് എന്ന് മറ്റുള്ളവർ പറയുന്നതിൽ തെറ്റില്ലെന്ന് രവി കഴിഞ്ഞ വർഷം മാർച്ചിൽ പറഞ്ഞിരുന്നു.

മുസ്ലിങ്ങളുടെ ദൈവങ്ങൾക്കുള്ള ഹലാൽ മാംസം അവർക്ക് പ്രിയപ്പെട്ടതായിരിക്കും എന്നാൽ ഹിന്ദുക്കൾക്ക് അങ്ങനെയല്ലെന്നും രവി നേരത്തെ പറഞ്ഞിരുന്നു.

2019 ഡിസംബറിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തവർക്കെതിരെയും സി.ടി. രവി വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. സമരക്കാർ ഭരണഘടനയ്ക്കെതിരാണെന്നും ഇങ്ങനെയുള്ള ആളുകളാണ് ഗോധ്രയിൽ ട്രെയിനു തീവച്ചതെന്നും ഞങ്ങൾ തിരിച്ചടിച്ചാൽ എന്ത് സംഭവിക്കുമെന്ന് അവർ കണ്ടതാണെന്നുമുള്ള പരാമർശങ്ങൾ സി.ടി. രവി നടത്തിയിരുന്നു. ഒരുപക്ഷെ ഇത്തരം കാര്യങ്ങൾ തന്നെയാണ് രവിയുടെ ജനപിന്തുണ കുറയ്ക്കാൻ കാരണമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.