Follow the News Bengaluru channel on WhatsApp

ഹിജാബ് സമരത്തിന് നേതൃത്വം നൽകിയ കനീസ് ഫാത്തിമയ്ക്ക് തിരഞ്ഞെടുപ്പിൽ ജയം

ബെംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങൾക്ക് മുന്നിൽ നിന്ന കനിസ് ഫാത്തിമയ്ക്ക് നിയമസഭ തിരഞ്ഞെടുപ്പിൽ ജയം. ഗുൽബർഗ നോർത്ത് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച കനീസ് 2,712 വോട്ടുകൾക്കാണ് വിജയിച്ചത്. കനീസ് 80973 വോട്ടുകൾ നേടി. ബി.ജെ.പി സ്ഥാനാർഥിയായ ചന്ദ്രകാന്ത് ബി. പാട്ടീലിനെയാണ് കനീസ് തോൽപ്പിച്ചത്.

ഹിജാബ് ധരിച്ചെത്തിയതിനാൽ കോളേജിൽ നിന്ന് പുറത്താക്കിയ ഉഡുപ്പി സർക്കാർ പി.യു. കോളേജിലെ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധത്തിന് നേതൃത്വം നൽകിയ കനീസ ഹിജാബ് ധരിച്ച് താൻ നിയമസഭയിൽ കയറുമെന്നും തടയാമെങ്കിൽ തടഞ്ഞോളു എന്നും ബി.ജെപിയെ വെല്ലുവിളിച്ചിരുന്നു.

ഗുൽബർഗ നോർത്തിൽ നിന്നുള്ള എംഎൽഎയും മുൻ മന്ത്രിയും ആയിരുന്ന പരേതനായ ഖമറുൽ ഇസ്ലാമിന്റെ ഭാര്യയാണ് കനീസ്. ഖമറുൽ ഇസ്ലാമിന്റെ മരണത്തെ തുടർന്നാണ് അവർ സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുൽബർഗയിൽ നിന്ന് കനീസ് വിജയിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.