കർണാടകയിൽ വൈദ്യുതി നിരക്കിൽ മാറ്റം

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിലെ ജനങ്ങൾക്ക് ഷോക്ക് ട്രീറ്റ്മെന്റ്. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ കൂട്ടി സർക്കാർ ഉത്തരവിറക്കി. വില വർധന മുൻകാല പ്രാബല്യത്തോടെയാണ് നടപ്പാക്കുക. ഏപ്രിൽ ഒന്ന് മുതൽ വില വർധന ബാധകമാകുമെന്ന് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

ഇതിനു പുറമെ വ്യാവസായിക ഉപഭോഗം ശക്തിപ്പെടുത്തുന്നതിനായി യൂണിറ്റിന് ആറ് രൂപയായിരുന്ന വൈദ്യുതി നിരക്ക് അഞ്ച് രൂപയാക്കി കുറച്ചു. ഇലക്ട്രിക് വാഹന ഉപയോഗം ശക്തിപ്പെടുത്താൻ ഇവി ചാർജിങ് സ്റ്റേഷനുകൾക്കുള്ള നിരക്ക് യൂണിറ്റിന് അഞ്ച് രൂപയെന്ന നിലവിലെ നിലയിൽ നിന്ന് നാലര രൂപയാക്കി കുറച്ചു. സംസ്ഥാനത്ത് ഡാറ്റാ സെന്ററുകൾ പ്രോത്സാഹിപ്പിക്കാൻ വ്യാവസായിക വൈദ്യുതി നിരക്കായ അഞ്ച് രൂപ യൂണിറ്റിന് എന്നത് ഡാറ്റാ സെന്ററുകൾക്കും ബാധകമാക്കി. ഒരു വർഷത്തേക്ക് കൂടി എംഎസ്എംഇകൾക്ക് യൂണിറ്റിന് 50 പൈസ ഇളവ് തുടരും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.