വ്യാജ പരസ്യങ്ങള്‍ക്ക് വേണ്ടി തന്റെ പേരും ചിത്രവും ഉപയോഗിക്കുന്നു’; പരാതിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

അനുമതിയില്ലാതെ തന്റെ പേരും ഫോട്ടോയും ശബ്ദവും ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇത് സംബന്ധിച്ച് മുംബൈ ക്രൈംബ്രാഞ്ചിന് സച്ചിന്‍ പരാതി നല്‍കി. തന്റെ അനുമതിയില്ലാതെ വ്യാജ പരസ്യങ്ങള്‍ക്ക് വേണ്ടി പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നുവെന്ന കാണിച്ചാണ് പരാതി നല്‍കിയതെന്ന് താരം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
സച്ചിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 465, 426, 500 പ്രകാരം മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗം അജ്ഞാതരായ ആളുകള്‍ക്കെതിരെ കേസെടുത്തു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പിന്തുണക്കുന്നു എന്ന തരത്തില്‍ ചില മരുന്ന് കമ്പനികളുടെ പരസ്യങ്ങള്‍ അടുത്തിടെയായി ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സച്ചിന്‍ നിയമനടപടി സ്വീകരിച്ചത്.
സച്ചിന്റെ ഫോട്ടോ ഉപയോഗിച്ച് ഈ ഉത്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്ന സച്ചിന്‍ ഹെല്‍ത്ത് ഡോട്ട് ഇന്‍ എന്ന സൈറ്റും കണ്ടെത്തിയിരുന്നു. തന്റെ പേരോ ഫോട്ടോയോ ഉപയോഗിക്കാന്‍ ഇത്തരം കമ്പനികള്‍ക്ക് ഒരിക്കലും അനുമതി നല്‍കിയിട്ടില്ലെന്ന് സച്ചിന്‍ പറഞ്ഞു. ഇത് തന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തിയ സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിച്ചതെന്ന് സച്ചിന്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.