കർണാടകയിൽ ഏറ്റവും വലിയ ഭൂരിപക്ഷം ഡി.കെ ശിവകുമാറിന്; ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 16 വോട്ട് ബി.ജെ.പി സ്ഥാനാർഥിക്ക്

ബെംഗളൂരു: കർണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ. കനകപുര മണ്ഡലത്തിലെ ജനതാദൾ സ്ഥാനാർഥി ബി. നഗരാജുവിനെ 122392 വോട്ടുകൾക്കാണ് ശിവകുമാർ പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്ഥനാർഥിയും റവന്യൂ മന്ത്രിയുമായ ആർ. അശോക മൂന്നാമതെത്തി.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി ജയിച്ചത് ജയനഗർ മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി സ്ഥാനാർഥി സി.കെ. രാമമൂർത്തിയാണ്. 16 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് സി.കെ. രാമമൂർത്തി വിജയിച്ചത്. സിറ്റിംഗ് എം.എല്‍. എ ആയിരുന്ന കോൺഗ്രസിന്റെ സൗമ്യ റെഡ്ഡിയാണ് ഇവിടെ പരാജയപ്പെട്ടത്. സൗമ്യക്ക് അപരയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി സൗമ്യ എ റെഡ്ഡി 320 വോട്ട് നേടി.
മുന്‍ മുഖ്യമന്ത്രി ഗുണ്ടുറാവുവിൻ്റെ മകനും കോൺഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടു റാവു ഗാന്ധി നഗറിൽ ബിജെപി സ്ഥാനാർത്ഥി സപ്തഗിരി ഗൗഡയെ തോൽപ്പിച്ചത് വെറും 105 വോട്ടിനാണ് . ശൃംഗേരിയിൽ കോൺഗ്രസിലെ ടി. ഡി രാജഗൗഡ 201 വോട്ടിനും മാലൂരിൽ കോൺഗ്രസിലെ കെ വൈ നഞ്ചഗൗഡ 248 വോട്ടിനുമാണ് സഭയിലെത്തിയത്.
ജാഗലൂർ മണ്ഡലത്തിൽ നിന്നും ജയിച്ച കോൺഗ്രസ് സ്ഥാനാർഥി ബി. ദേവേന്ദ്രപ്പക് 874 വോട്ടിൻ്റേയും ചിഞ്ചോളിയിൽ നിന്നും മത്സരിച്ച് ജയിച്ച ബി.ജെ.പിയുടെ അവിനാശ് ഉമേഷ് ജാദവിന് 858 വോട്ടിൻ്റേയും ഭൂരിപക്ഷമാണ് ലഭിച്ചത്.
അതേ സമയം ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള
കക്ഷി നില താഴെ കൊടുക്കുന്നു
കോൺഗ്രസ്: 135
ബി.ജെ.പി: 66
ജനതാദൾ : 19
കല്യാണ രാജ്യ പ്രഗതി പക്ഷ: 01
സർവോദയ കർണാടക പക്ഷ: 01
സ്വതന്ത്രർ: 02
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.