ബെംഗളുരുവിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്ക് നടന്ന വാശിയേറിയ മത്സരത്തില്‍ ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ നിന്ന് ബി.ജെ.പിക്ക് 16 സീറ്റും കോണ്‍ഗ്രസിന് 12 സീറ്റും ലഭിച്ചു.
വിജയിച്ച സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും താഴെ കൊടുക്കുന്നു.
കോണ്‍ഗ്രസ്:
- ബൈട്രായണപുര: കൃഷ്ണബൈരെ ഗൗഡ
- ഹെബ്ബാള്‍: ബൈരതി സുരേഷ്
- പുലികേശിനഗര: എ.സി. ശ്രീനിവാസ
- സര്‍വജ്ഞ നഗര: കെ.ജെ. ജോര്‍ജ്
- ശിവാജി നഗര: റിസ്വാന്‍ അര്‍ഷാദ്
- ശാന്തി നഗര: എന്‍. എ. ഹാരിസ്
- ഗാന്ധി നഗര: ദിനേഷ് ഗുണ്ടുറാവു
- ഗോവിന്ദരാജ നഗര: പ്രിയ കൃഷ്ണ
- വിജയ നഗര: എം.കൃഷ്ണപ്പ
- ചാമരാജ്‌പേട്ട്: സമീര്‍ അഹമ്മദ് ഖാന്‍
- ആനേക്കല്‍: ബി.ശിവണ്ണ
- ബി.ടി.എം. ലെ ഔട്ട്: രാമലിംഗ റെഡ്ഡി
ബി.ജെ.പി
- യെലഹങ്ക: എസ്.ആര്‍. വിശ്വനാഥ്
- കെ.ആര്‍. പുര: ബൈരതി ബസവരാജ്
- യശ്വന്തപുര: എസ്. ടി. സോമശേഖര്‍
- രാജരാജേശ്വരി നഗര: എന്‍. മുനിരത്‌ന
- ദാസറഹള്ളി: എസ്. മുനിരാജു
- മഹാലക്ഷ്മി ലേ ഔട്ട്: കെ. ഗോപാലയ്യ
- മല്ലേശ്വരം: സി.എന്‍. അശ്വത് നാരായണ
- സി.വി രാമന്‍ നഗര- എസ്. രഘു
- രാജാജി നഗര-എസ്. സുരേഷ് കുമാര്‍
- ചികപ്പേട്ട്: ഉദയ് ബി. ഗരുഡാചാര്‍
- ബസവനഗുഡി: രവി സുബ്രഹ്‌മണ്യം
- പത്മനാഭ നഗര: ആര്‍. അശോക
- മഹാദേവപുര: എസ്. മഞ്ജുള
- ബൊമ്മനഹള്ളി: സതീഷ് റെഡ്ഡി
- ബെംഗളൂരു സൗത്ത്: എം. കൃഷ്ണപ്പ
- ജയനഗര: സി.കെ രാമമൂര്‍ത്തി
ബെംഗളൂരുവില്‍ ഇത്തവണ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചത് യെലഹങ്കയില്‍ നിന്നും മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി എസ്.ആര്‍. വിശ്വനാഥാണ്. 64110 ആണ് ഭൂരിപക്ഷം. വിശ്വനാഥ് 141538 വോട്ട് നേടി. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കേശവരാജണ്ണ നേടിയത് 77428 വോട്ടുകളാണ്. മൂന്നമത് എത്തിയ ജനതാദള്‍ സ്ഥാനാര്‍ഥി മുനെ ഗൗഡ 44491 വോട്ടുകള്‍ നേടി.
പുലികേശി നഗറില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.സി. ശ്രീനിവാസയാണ് കൂടുതല്‍ ഭൂരിപക്ഷം നേടിയ രണ്ടാമത്തെ ആള്‍. 62, 210 വോട്ടുകളാണ് ശ്രീനിവാസയുടെ ഭൂരിപക്ഷം.
മലയാളി സ്ഥാനാര്‍ഥികളില്‍ സര്‍വജ്ഞ നഗറില്‍ നിന്നും വിജയിച്ച കെ.ജെ. ജോര്‍ജ് 55,768 ഉം, ശാന്തി നഗറില്‍ നിന്നും വിജയിച്ച എന്‍.എ. ഹാരിസ് 7, 125 ഉം ഭൂരിപക്ഷം നേടി.
അതേ സമയം ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി വിജയിച്ചത് ജയനഗറില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി സി.കെ. രാമമൂര്‍ത്തിയാണ്. 16 വോട്ടുകള്‍ക്കാണ് ജയം. രാമമൂര്‍ത്തി 57797 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി 57781 ഉം വോട്ടുകളും നേടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.