ഇന്ത്യൻ ടെക് ലോകം കീഴടക്കാൻ ഒരുങ്ങി ഗൂഗിൾ ബാർഡ്

കാത്തിരിപ്പിന് അവസാനമിട്ട് സെർച് എഞ്ചിൻ ഭീമനായ ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ചാറ്റ്ബോട്ട് ‘ബാർഡ് (Bard)’ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധാനമാണ് ഗൂഗിൾ ബാർഡ്. റിപ്പോർട്ടുകൾ പ്രകാരം 180 രാജ്യങ്ങളിൽ ഗൂഗിൾ ബാർഡ് എത്തിയിട്ടുണ്ട്. ഗൂഗിൾ ബാർഡിന്റെ വെബ്സൈറ്റായ bard.google.com വഴി എഐ ചാറ്റ്ബോട്ട് ആക്സസ് ചെയ്യാൻ കഴിയുന്നതാണ്. ഓപ്പൺ എഐ പുറത്തിറക്കിയ ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് ഗൂഗിൾ ബാർഡ് എത്തിയിരിക്കുന്നത്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന മറ്റൊരു സർവീസായ ചാറ്റ്ജിപിടിക്ക് പുതിയ വിഷയങ്ങളിൽ പ്രതികരിക്കാൻ കഴിയുന്നില്ലെങ്കിൽ ഗൂഗിൾ ബാർഡിന് കഴിഞ്ഞ ദിവസം സംഭവിച്ച വിഷയങ്ങൾ വരെ കൃത്യമായി അവതരിപ്പിക്കാൻ സാധിക്കും.
ഇംഗ്ലീഷിന് പുറമേ, ജാപ്പനീസ്, കൊറിയൻ ഭാഷകളിലും ഗൂഗിൾ ബാർഡിനോട് ചാറ്റ് ചെയ്യാൻ കഴിയുന്നതാണ്. പുതിയ അപ്ഡേറ്റുകളിൽ 40 ഭാഷകൾ കൂടി അവതരിപ്പിക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ചാറ്റ്ജിപിടിയിൽ നിന്നും വ്യത്യസ്തമായി ഒരു ചോദ്യത്തിന് ഒന്നിലധികം ഡ്രാഫ്റ്റുകൾ ബാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.