Follow the News Bengaluru channel on WhatsApp

കൃഷ്ണ സാഗര്‍ തടാകത്തില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിലെ കൃഷ്ണ സാഗര്‍ തടാകത്തില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. തടാകത്തില്‍ ആദ്യമിറങ്ങിയ രണ്ടുകുട്ടികള്‍ മുങ്ങിയിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികള്‍ അവരെ രക്ഷിക്കാന്‍ തടാകത്തിലേക്ക് ചാടി. എന്നാല്‍, അവരും മുങ്ങിമരിച്ചു. മരിച്ചവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണ്.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചപ്പോഴേയ്ക്കും അഞ്ച് പേരും തടാകത്തിലേക്ക് മുങ്ങിപ്പോയിരുന്നു. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 16 മുതല്‍ 17 വരെ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടവരെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ബോട്ടാട് എസ് പി കിഷോര്‍ ബലോലിയ വിശദമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.