Follow the News Bengaluru channel on WhatsApp

സഹോദരപ്പോര്: ജയിച്ചത് അനുജൻ

ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ പുത്രൻമാർ തമ്മിൽ മത്സരിച്ചപ്പോൾ ജയം അനുജന്. ശിവമോഗ ജില്ലയിലെ സൊറബ മണ്ഡത്തിലാണ് ജ്യേഷ്ഠൻ അനുജൻ പോരാട്ടം നടന്നത്. മണ്ഡലത്തിലെ ബി.ജെ.പി സിറ്റിംഗ് എം.എൽ.എ ആയ ജ്യേഷ്ഠൻ കുമാർ ബെംഗാരപ്പയെ 44262 വോട്ടുകൾക്കാണ് അനുജൻ മധു ബംഗാരപ്പ തോൽപ്പിച്ചത്. പിതാവ് എസ്. ബെംഗാരപ്പ മുമ്പ് ഏഴ് തവണ ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്നു.

നേരത്തെ കോൺഗ്രസിലായിരുന്ന കുമാർ ബെംഗാരപ്പ 2018 ലാണ് ബി.ജെ.പിയിലെത്തിയത്. നാല് തവണ എം.എൽ.എ ആയിട്ടുണ്ട്. ഒരു തവണ മന്ത്രിയും. നേരത്തെ ജെ.ഡി.എസിലായിരുന്നു മധു ബെംഗാരപ്പ. 2018-ൽ ലോക സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2021 ൽ കോൺഗ്രസിൽ ചേർന്നു. ഇരുവരുടേയും സഹോദരിയായ ഗീത കന്നഡയിലെ പ്രമുഖ നടൻ ശിവരാജ് കുമാറിൻ്റെ ഭാര്യയാണ്. കന്നഡ ചലചിത്രമേഖലയിൽ സജീവമാണ് കുമാർ-മധു സഹോദരൻമാർ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.