കര്‍ണാടകയില്‍ പാകിസ്താന് സിന്ദാബാദ് വിളിക്കുന്ന വൈറല്‍ വീഡിയോ വ്യാജം; കോണ്‍ഗ്രസ്

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലേ ബെളഗാവിയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ യുവാക്കള്‍ പാകിസ്താന് സിന്ദാബാദ് വിളിക്കുന്നതായി കാണിച്ച് പുറത്തുവന്ന വൈറല്‍ വീഡിയോ വ്യാജമാണെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ആസിഫ് രാജു സേട്ട്. അതൊരു വ്യാജ വീഡിയോയാണ്. ഇതിന്റെ വസ്തുത പരിശോധന ചെക്ക് നടത്തി. നിയമവിരുദ്ധരായവര്‍ ആ വീഡിയോയില്‍ പുതുതായി ശബ്ദം ഉള്‍പ്പെടുത്തി യുവാക്കള്‍ പാകിസ്താന് സിന്ദാബാദ് വിളിക്കുന്നത് പോലെയാക്കുകയായിരുന്നു. ഈ പ്രചരണത്തെ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പ്രതിച്ഛായയെ തകര്‍ക്കാന്‍ വേണ്ടി എതിരാളികള്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഏതെങ്കിലും പാര്‍ട്ടിയെയോ വ്യക്തിയെയോ ഗ്രൂപ്പിനെയോ വ്യക്തിപരമായി ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നില്ലെന്നും ആസിഫ് രാജു സേട്ട് പറഞ്ഞു.
ചില ആളുകള്‍ ഇങ്ങനെ ചെയ്തതില്‍ അതിയായ വേദനയുണ്ട്. ഈ വിഷയത്തില്‍ പോലീസ് പക്ഷപാതമില്ലാത്ത അന്വേഷണം നടത്തണം. ആരാണോ ഇതിന്റെ ഉത്തരവാദികള്‍, അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ, വികസന പരിപാടികള്‍ മേഖലകള്‍ വ്യത്യാസമില്ലാതെ നടപ്പിലാക്കും. നിങ്ങളുടെ എംഎല്‍എയെന്ന നിലയില്‍, നഗരത്തിലെ എല്ലാ പ്രദേശത്തെ ജനങ്ങളോടും യാതൊരു വിവേചനവുമില്ലാതെ പെരുമാറുമെന്ന് ഉറപ്പ് നൽകുന്നുവെന്നും സേട്ട് വിശദീകരിച്ചു. വോട്ട് ചെയ്തവരെന്നും ചെയ്യാത്തവരെന്നും വേര്‍തിരിച്ച് കാണില്ല. എല്ലാ പ്രദേശത്തും തുല്യനിലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിഡിയോക്കെതിരെ പോലീസിൽ പരാതി ലഭിച്ചതായി എഡിജിപി ആലോക് കുമാർ അറിയിച്ചു. വീഡിയോയുടെ സത്യാവസ്ഥ ഇനിയും വെളിപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2018ല്‍ സമാനമായ തരത്തില്‍ പാകിസ്താന് സിന്ദാബാദ് വിളിക്കുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് സർക്കാർ നിയോഗിച്ച സമിതി പിന്നീട് ഈ വീഡിയോ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കണ്ടെത്തിയിരുന്നു.
A case has been registered on yesterday incident of Congress Karyakarthas giving slogans of Pakistan Zindabad near R.P.D. circle in Belgaum, News confirmed by @alokkumar6994 Addl. DGP, Law & Order Karnataka State.
Thank you @Tejasvi_Surya. https://t.co/iXnFkxiCj7 pic.twitter.com/XzHRAaIs4W
— Advocate Neelam Bhargava Ram (@nbramllb) May 14, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.