നിയമസഭാ തിരഞ്ഞെടുപ്പ്; ജയനഗറിൽ സൗമ്യ റെഡ്ഡിക്ക് സീറ്റ് നഷ്ടമായത് 16 വോട്ടിന്

ബെംഗളൂരു: ബെംഗളൂരുവിലെ ജയനഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്ക് സീറ്റ് നഷ്ടമായത് വെറും 16 വോട്ടുകൾക്കാണ്. ബിജെപി സ്ഥാനാർഥി സി.കെ. രാമമൂർത്തി 16 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ നാടകീയവിജയം നേടി.
ജയനഗർ മണ്ഡലത്തിലെ ആർ. വി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വോട്ടെണ്ണൽ കേന്ദ്രത്തിൽ കോൺഗ്രസിന്റെ പ്രതിഷേധത്തിനിടയിൽ അഞ്ച് തവണയോളം വോട്ടെണ്ണിയശേഷമാണ് ഫലം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റ് പ്രകാരം കോൺഗ്രസിന്റെ സൗമ്യ റെഡ്ഡിക്ക് 57,781 വോട്ടും (47.85 ശതമാനം വോട്ട് വിഹിതം) സി.കെ. രാമമൂർത്തി 57,797 വോട്ടും നേടി.
ആദ്യം വോട്ടെണ്ണിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡി രാമമൂർത്തിയെക്കാൾ നേരിയ ലീഡ് നേടിയിരുന്നു. എന്നാൽ ബിജെപി വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെടുകയും വരണാധികാരി അത് അംഗീകരിക്കുകയുമായിരുന്നു. മൂന്നാമത്തെ തവണ എണ്ണിയപ്പോഴാണ് രാമമൂർത്തി 16 വോട്ടിന് മുന്നിലെത്തിയത്. നാലാമത്തെയും അഞ്ചാമത്തയും തവണ വോട്ടെണ്ണിയപ്പോഴും രാമമൂർത്തി 16 വോട്ടിന് മുന്നിലായിരുന്നു. ജയനഗറിലെ വോട്ടെണ്ണൽ ശനിയാഴ്ച പുലർച്ചെവരെ നീണ്ടു.
WE RECLAIM JAYANAGAR!
OUR HUMBLE TRIBUTE TO SRI BN VIJAYAKUMAR SIR. 🙏🙏
— Tejasvi Surya (@Tejasvi_Surya) May 13, 2023
ആദ്യം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സൗമ്യ റെഡ്ഡി, രാമമൂർത്തിയെക്കാൾ 294 വോട്ട് ലീഡ് നേടിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ വീണ്ടും വോട്ടെണ്ണണമെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സൗമ്യ റെഡ്ഡിയുടെ ഫലം വളച്ചൊടിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആരോപിച്ചു. തുടർന്ന് ഡി.കെ. ശിവകുമാറും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കർണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി.
Despite being unwell and having campaigned for weeks, DK Shivakumar is still out there fighting for a single seat for Soumya Reddy in Jayanagar, even after a long and tiring day.
Leadership is all about willingness to take risks and daring to challenge the status quo. pic.twitter.com/c5l7TeK6OM
— Shamanth (@shamant_18) May 13, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.