ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ 2024 ഓഗസ്റ്റിൽ പൂർത്തിയാകും; യാത്രാ സമയം 2.5 മണിക്കൂറായി കുറയും

ബെംഗളൂരു: ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ഓഗസ്റ്റിൽ നിർമാണം പൂർത്തിയാകും. ദി ഹിന്ദു പത്രമാണ്‌ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാലുവരിയിൽ നിർമിക്കുന്ന പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരു- ചെന്നൈ റൂട്ടിലെ യാത്രാസമയം ഗണ്യമായി കുറയും. ഇരു നഗരങ്ങളും തമ്മിലുള്ള ചരക്കു നീക്കവും സുഗമമാകും. 2024 ഓഗസ്റ്റോടെ എക്പ്രസ് വേയുടെ നിർമ്മാണപ്രവർത്തികൾ പൂർത്തീകരിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടയിൽ നിന്നാരംഭിക്കുന്ന പാത ദൊബാസ്പേട്ട്, കെ.ജി.എഫ്. വെല്ലൂർ, റാണിപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 16,730 കോടി രൂപയാണ് പദ്ധതി ചെലവ്. 31 വലിയ പാലങ്ങൾ, 25, ചെറിയപാലങ്ങൾ, 3 റെയിൽവേ മേൽപ്പാലങ്ങൾ,71 അടിപ്പാതകൾ, 6 ടോൾ പ്ലാസകൾ എന്നിവ പാതയിൽ നിർമിക്കുന്നുണ്ട്.

എക്സ്പ്രസ് വേ യഥാർഥ്യമാകുന്നതോടെ ബെംഗളൂരു-ചെന്നൈ യാത്രാ സമയം വെറും 2.5 മണിക്കൂറായി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്രാ പ്രോജക്ടുകളിലൊന്നും കൂടിയാണ് ബെംഗളുരു-ചെന്നൈ എക്സ്പ്രസ് വേ. തലസ്ഥാന നഗരികളായ ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്നത് കൂടാതെ കർണാടകയിലെ ബംഗാര്‍പേട്ട്, ആന്ധ്രാ പ്രദേശിലെ പലമാനർ, ചിറ്റൂർ, എന്നീ നഗരങ്ങളിലൂടെയും ഈ പാത കടന്നുപോകുന്നു തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിലാണ് അതിവേഗ പാത അവസാനിക്കുന്നത്. 84 കിലോമീറ്റർ തമിഴ്നാട്ടിലൂടെയും 71 കിലോമീറ്റർ ആന്ധ്രാ പ്രദേശിലൂടെയും 106 കിലോമീറ്റർ കർണാടകയിലൂടെയുമാണ് പോകുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.