Follow the News Bengaluru channel on WhatsApp

മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി ബാനർ യുദ്ധം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള  ചർച്ചകൾ നടക്കുന്നതിനിടെ സിദ്ധരാമയ്യയേയും ഡി.കെ. ശിവകുമാറിനേയും അനുകൂലിച്ച് അനുയായികളുടെ പരസ്യ പ്രകടനം. ഇന്നലെ രാവിലെ ഇരുവരുടേയും വസതിക്കു മുന്നിൽ ബാനറുകൾ ഉയർന്നു. അടുത്ത മുഖ്യമന്ത്രിക്ക് ആശംസകൾ എന്ന രീതിയിലായിരുന്നു ബാനറുകൾ തയ്യാറാക്കിയത്.

ഇതിൻ്റെ തുടർച്ചയായി ഇന്നലെ പാലസ് റോഡിലെ ഷാംഗ്രിലാ ഹോട്ടലിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നടക്കുന്നതിനിടെയും ഇരു നേതാക്കളേയും അനുകൂലിച്ച് മുദ്രവാക്യം വിളികള്‍ ഉയര്‍ന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഇരുനേതാക്കളെ പിന്തുണച്ചുള്ള പ്രചാരണം നടക്കുന്നുണ്ട്. വൻ ഭൂരിപക്ഷം നേടി വിജയിച്ച ഡി.കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് വാദിക്കുമ്പോൾ പാർട്ടിയിൽ ഏറെ സീനിയറും ജനകീയനുമായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാണ് മറുപക്ഷം വാദിക്കുന്നത്. 2013 -ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. 75 വയസുള്ള അദ്ദേഹത്തിന് ഒരു തവണ കൂടി അവസരം നൽകണമെന്നാണ് അദ്ദേഹത്തിൻ്റെ അനുയായികൾ ആവശ്യപ്പെടുന്നത്.

അതേ സമയം മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻ്റ് പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷം പാർട്ടി നേതൃത്വം അറിയിച്ചത്. ഡൽഹിയിൽ ഇന്ന് രാഹുൽ ഗാന്ധിയുമായി നടക്കുന്ന ചർച്ചയ്ക്ക് ശേഷം മല്ലികാര്‍ജുന ഖാര്‍ഗെ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.