ക്രിക്കറ്റിൽ പുതിയ അഴിച്ചുപണികളുമായി ഐസിസി

ക്രിക്കറ്റ് നിയമത്തില്‍ പുതിയ അഴിച്ചു പണിയുമായി ഐസിസി. ക്രിക്കറ്റില്‍ ഇനി മുതല്‍ സോഫ്റ്റ് സിഗ്നല്‍ ഉണ്ടായിരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി താരങ്ങള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. പിന്നാലെയാണ് നിയമം ഒഴിവാക്കാന്‍ ഐസിസിയുടെ തീരുമാനം.
ജൂണില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ഈ നിയമം ഒഴിവാക്കിയായിരിക്കും കളിക്കുക. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ തലവന്‍. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍. നിയമം സംബന്ധിച്ച് ഇരു ടീമുകളേയും ഐസിസി കാര്യങ്ങള്‍ ധരിപ്പിച്ചു.
ഫീല്‍ഡ് അമ്പയറും മൂന്നാം അമ്പയറും തമ്മിലുള്ള ആശയവിനിമയമാണ് സോഫ്റ്റ് സിഗ്നല്‍. രണ്ട് ഫീല്‍ഡ് അമ്പയര്‍മാര്‍ക്കും തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി മൂന്നാം അമ്പയറിന് കൈമാറാം. മൂന്നാം അമ്പയറിനു കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫീല്‍ഡ് അമ്പയര്‍ക്ക് തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാം.
വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ പുതിയ നീക്കവും ഐസിസി നടത്തുന്നുണ്ട്. ഫ്‌ളെഡലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് വെളിച്ചക്കുറവ് പരിഹരിക്കാമെന്നാണ് ഐസിസിയുടെ വിലയിരുത്തൽ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.