Follow the News Bengaluru channel on WhatsApp

‘ദ കേരള സ്റ്റോറി’ സംവിധായകനും നടിയും അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ദ കേരള സ്റ്റോറി സംവിധായകനും നടിയും വാഹനാപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടമുണ്ടായത്. സംവിധായകന്‍ സുദീപ്‌തോ സെന്‍, നടി ആദാ ശര്‍മ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു.  കരിംനഗറില്‍ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു. കരിംനഗറില്‍ യുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച്‌ സംസാരിക്കാനായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാനാണ് ഞങ്ങള്‍ സിനിമ ചെയ്തത് സുദീപ്‌തോ സെന്‍ ട്വീറ്റ് ചെയ്തു.

‘സുഹൃത്തുക്കളെ എനിക്ക് സുഖമാണ്, ഞങ്ങളുടെ അപകട വാര്‍ത്ത പ്രചരിച്ചതോടെ നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നു. ടീം മുഴുവനും, ഞങ്ങള്‍ എല്ലാവരും സുഖമായിരിക്കുന്നു, കാര്യമായി ഒന്നുമില്ല, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി’യെന്ന് നടി ആദാ ശര്‍മ ട്വീറ്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.