മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രയത്നിക്കും: എൻ.എ. ഹാരിസ്

ബെംഗളൂരു: തന്റെ മണ്ഡലമായ ശാന്തിനഗറിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രയത്‌നിക്കുമെന്ന് എന്‍.എ. ഹാരിസ്. ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ സംഘടിപ്പിച്ച വിജയാഘോഷയാത്രയില്‍ സംസാരിക്കുകയായിരുന്നു ഹാരിസ്. വികസനം ലക്ഷ്യമിട്ടാണ് ജനങ്ങള്‍ തന്നെ വീണ്ടും ജയിപ്പിച്ചതെന്നും ഇതിനായുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മന്ത്രി സഭ രൂപീകരിക്കപ്പെട്ട് കഴിഞ്ഞാല്‍ നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിനഗര്‍ മുതല്‍ വിവേക് നഗര്‍ വരെ നടന്ന വിജയഘോഷയാത്രയില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുഗമിച്ചു. പടക്കം പൊട്ടിച്ചും മുദ്രവാക്യം വിളിച്ചുമാണ് ഹാരിസിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
കോണ്‍ഗ്രസ് നേതാക്കള്‍, യു.ഡി.എഫ്. കര്‍ണാടക ഭാരവാഹികള്‍, മലബാര്‍ മുസ്ലിം അസോസിയേഷന്‍ ഭാരവാഹികളായ ടി സി. സിറാജ് , കെ.സി. ഖാദര്‍, ശംസുദ്ധീന്‍ കൂടാളി, തര്‍വീര്‍ മുഹമ്മദ്, ശബീര്‍ ടി.സി, ഈസ നീലസന്ദ്ര, ആയാസ്, ഹനീഫ് കല്ലക്കന്‍ തുടങ്ങിയവര്‍ വിജയാഘോഷയാത്രയുടെ ഭാഗമായി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.