കാണാതാകുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് ആശങ്കാജനകം; വനിതാ കമ്മിഷൻ

രാജ്യത്ത് നിന്ന് കാണാതാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണമേറുന്നത് ആശങ്കാജനകമാണെന്ന് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ രൂപാലി ചക്കങ്കർ. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും പ്രശ്‌നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചക്കങ്കർ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു.
ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും എത്തിക്കുന്ന സ്ത്രീകളാണ് കാണാതാവുന്നതിൽ ഏറെയും. വിദേശത്തെത്തിക്കുന്ന സ്ത്രീകളുടെ പാസ്‌പോർട്ടുകളും മറ്റ് രേഖകളും തട്ടിയെടുക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
പൂനെ, പിംപ്രി ചിഞ്ച്‌വാദ് എന്നിവിടങ്ങളിൽ നിന്ന് വിദേശത്തേക്ക് പോയ 82 ഓളം സ്ത്രീകൾക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. കാണാതായ സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ചക്കങ്കർ പറഞ്ഞു.
2023 ജനുവരി മുതൽ മാർച്ച് വരെ മഹാരാഷ്ട്രയിൽ മാത്രം നിന്ന് 3,594 സ്ത്രീകളെ കാണാതായിട്ടുണ്ട്. ഈ കേസുകളിൽ കമ്മിഷൻ അതത് പോലീസ് സ്റ്റേഷനുകളിലും സംസ്ഥാന മന്ത്രാലയത്തിലും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും ചക്കങ്കർ വിശദീകരിച്ചു.
ഈ കേസുകൾ കൈകാര്യം ചെയ്യാൻ വനിതാ-ശിശു വികസന മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഈ കമ്മിറ്റിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലും ഇല്ലെന്നും ചക്കങ്കർ പറഞ്ഞു. സ്ത്രീകളെ കാണാതാകുന്നതിന്‍റെ കാരണങ്ങൾ അന്വേഷിക്കാനും നടപടി സ്വീകരിച്ച റിപ്പോർട്ട് 15 ദിവസം കൂടുമ്പോൾ വനിതാ കമ്മിഷനു സമർപ്പിക്കാനും ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും പത്തിലധികം തൊഴിലാളികളുള്ള തൊഴിലിടങ്ങളിൽ സ്ത്രീകൾക്കായി കമ്മിറ്റികൾ ഉണ്ടാകണമെന്നും ചക്കങ്കർ നിർദേശിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.