Follow the News Bengaluru channel on WhatsApp

യാത്രയ്ക്കിടെ ബസിൽ കുഞ്ഞിന് ജന്മം നൽകി യുവതി; ശുശ്രൂഷ നൽകി വനിതാ കണ്ടക്ടർ

ബെംഗളൂരു: യാത്രയ്‌ക്കിടെ കെഎസ്ആർടിസി ബസിൽ കുഞ്ഞിന് ജന്മം നൽകിയ യുവതിക്ക് പ്രസവ ശുശ്രൂഷകൾ നടത്തി വനിത കണ്ടക്ടർ. വനിതാ കണ്ടക്ടർ എസ്.വസന്തമ്മയാണ് യുവതിയ്ക്ക് വേണ്ട അത്യാവശ്യ ശുശ്രൂഷ നൽകിയത്.

ബെംഗളൂരുവിൽ നിന്ന് ചിക്കമഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ ഉണ്ടായിരുന്ന യുവതിയ്‌ക്കാണ് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് വസന്തമ്മ ഉദയപുര കാർഷിക കോളേജിന് സമീപം ബസ് നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബസിൽ വെച്ച് യുവതിയ്‌ക്ക് പ്രസവശുശ്രൂഷ നൽകുകയായിരുന്നു.

യാത്രക്കാരിൽ നിന്ന് 1500 രൂപ പിരിച്ചെടുത്ത് യുവതിയുടെ അടിയന്തര ആവശ്യങ്ങൾക്കായി നൽകുകയും ചെയ്തു. യുവതിയെയും കുഞ്ഞിനെയും പിന്നീട് ആംബുലൻസിൽ ശാന്തിഗ്രാമ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) മാനേജിങ് ഡയറക്ടർ ജി.സത്യവതി കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.