തെരുവ് നായയെ ബൈക്കിൽ കെട്ടി വലിച്ച സംഭവം; പ്രതി അറസ്റ്റിൽ

മലപ്പുറം: നായയെ ബൈക്കിന് പിറകിൽ കെട്ടിവലിച്ചു കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൽ കരീമാണ് അറസ്റ്റിലായത്. ചുങ്കത്തറ പൂക്കോട്ടുമണ്ണ റോഡിലൂടെ നായയെ കെട്ടിവലിച്ച് കൊണ്ടുപോയ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. പുലിമുണ്ട സ്വദേശി അനൂപാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇയാള്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് നായയെ ബൈക്കില്‍ കെട്ടിവലിച്ച് കൊണ്ടുപോകുന്നത് കണ്ടത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതി വാഹനം വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നുവെന്നാണ് അനൂപ് പറഞ്ഞത്.

ഐ പി സി 429 പ്രകാരമാണ് കേസെടുത്തത്. നാല് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ചത്തുപോയ നായയുടെ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങളിൽ ബൈക്കിന്റെ നമ്പർ വ്യക്തമായിരുന്നു.

അതേസമയം,​ ചത്ത നായയാണിതെന്നും റോഡിൽ കിടന്നപ്പോൾ ഉപേക്ഷിക്കാൻ കൊണ്ടുപോവുകയാണെന്നും പ്രതി പറയുന്നത് ഇന്നലെ പുറത്തുവന്ന വീഡിയോയിൽ കേൾക്കാം. എന്നാൽ കിലോമീറ്ററുകൾ നായയെ വലിച്ച് കൊണ്ടുപോയെന്നും ഇതിനിടെ ജീവൻ പോയതാണെന്നാണ് വീഡിയോ പകർത്തിയ യുവാവിന്റെ സംഭാഷണത്തിൽ കേൾക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.