അടിയന്തര വൈദ്യസഹായം ലഭിക്കാതെ യാത്രക്കാരൻ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ അടിയന്തര വൈദ്യസഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ബെംഗളൂരു വിമാനത്താവളവും ഇന്‍ഡിഗോ വിമാന കമ്പനിയും നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.
2021 നവംബര്‍ 21 നാണ് സംഭവമുണ്ടായത്. മംഗളൂരുവിലേക്ക് പോകാനായി കുടുംബത്തോടൊപ്പം ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ചന്ദ്ര ഷെട്ടി (60) എന്നയാത്രക്കാരനാണ് ചെക്കിംഗിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണത്. ബന്ധുക്കള്‍ അടിയന്തര ചികിത്സാ സഹായത്തിനായി ഇന്‍ഡിഗോ ജീവനക്കാരേയും വിമാനത്താവള അധികൃതരെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചികിത്സ ലഭിച്ചിരുന്നെങ്കിലും ചന്ദ്ര ഷെട്ടി മരണപ്പെടുകയായിരുന്നു. തക്ക സമയത്ത് വൈദ്യസഹായം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദ്ര ഷെട്ടിയുടെ കുടുംബം കോടതിയെ സമീപിച്ചത്. യാത്രക്കാരുടെ സുരക്ഷ സാഹചര്യം ഉറപ്പാക്കുന്നതില്‍ വിമാനത്താവള അധികൃതര്‍ക്കും വിമാന കമ്പനിക്കും ഉത്തരവാദിത്വമുണ്ടെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.