കർണാടക മന്ത്രിസഭാ തീരുമാനം വൈകുന്നു; സ്ഥാനമോഹം പരസ്യപ്പെടുത്തുന്നവരുടെ എണ്ണം കൂടുന്നു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുന്തോറും സ്ഥാനമോഹം പരസ്യമാക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. ഹൈക്കമാൻഡ് അനുവദിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയാറെന്നു മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
വേണ്ടിവന്നാൽ 50 എംഎൽഎമാരെ അണിനിരത്താൻ തനിക്കാകുമെന്നും പാർട്ടി അച്ചടക്കത്തിന് പ്രാധാന്യം നൽകുന്നതിനാൽ തത്കാലം അതിനു തുനിയുന്നില്ലെന്നുമാണു പരമേശ്വരയുടെ പ്രഖ്യാപനം. സർക്കാരിനെ നയിക്കാൻ എനിക്ക് അവസരം നൽകിയാൽ ഏറ്റെടുക്കും. എട്ടു വർഷം പിസിസി അധ്യക്ഷനായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനം ലിംഗായത്ത് വിഭാഗത്തിനു നൽകണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ വീരശൈവ മഹാസഭ കോൺഗ്രസ് അധ്യക്ഷന്‍ കത്തയച്ചു.
കോൺഗ്രസിന്റെ 34 എംഎൽഎമാർ ലിംഗായത്ത് വിഭാഗത്തിൽ നിന്നാണ്. 50 സീറ്റുകളിൽ പാർട്ടിയുടെ വിജയത്തിനു സമുദായം വഴിയൊരുക്കി. ബിജെപിക്കൊപ്പമായിരുന്ന സമുദായം ഇത്തവണ കോൺഗ്രസിനെ പിന്തുണച്ചതിന് പ്രതിഫലം നൽകണം. ഉപമുഖ്യമന്ത്രി പദവും കൂടുതൽ മന്ത്രിസ്ഥാനങ്ങളും നൽകണമെന്നും വീരശൈവ മഹാസഭ ആവശ്യപ്പെട്ടു.
പിസിസി വർക്കിങ് പ്രസിഡന്റ് സതീഷ് ജാർക്കിഹോളിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ബെളഗാവി നോർത്ത് എംഎൽഎ ആസിഫ് സേട്ട് ആവശ്യപ്പെടുന്നത്. വടക്കൻ കർണാടകയിൽ കോൺഗ്രസിന് വിജയമൊരുക്കിയത് ജാർക്കിഹോളിയുടെ സാന്നിധ്യമാണ്. മുതിർന്ന നേതാവ് സമീർ അഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.