Follow the News Bengaluru channel on WhatsApp

സിദ്ധരാമയ്യയോ, ഡി. കെ. ശിവകുമാറോ?; കർണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ബെംഗളൂരു: കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ആര് എന്നതിലുള്ള സസ്പെൻസ് തുടരുന്നു. ഡൽഹിയിൽ ഇന്നും ചർച്ചകൾ നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ ഇന്നലെ നടന്ന മാരത്തണ്‍ ചർച്ചകൾക്കൊടുവിലും അന്തിമതീരുമാനത്തിലേക്ക് എത്താൻ ഹൈക്കമാന്‍ഡിന് കഴിഞ്ഞിരുന്നില്ല.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൻമേലുള്ള അവകാശവാദത്തിൽ നിന്ന് പിന്മാറാൻ ഡി.കെ.ശിവകുമാർ തയ്യാറാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎൽഎയായി പ്രവർത്തിക്കാമെന്നും ഇന്നലെ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡി.കെ.ശിവകുമാർ അറിയിച്ചതായാണ് വിവരം.

സംസ്ഥാന നേതാക്കളുമായി ചർച്ച പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് മല്ലികാർജുൻ ഖാർഗെ ഇന്നുതന്നെ അന്തിമതീരുമാനം എടുക്കും എന്നാണ് സൂചന. ഹൈക്കമാൻഡ് തീരുമാനം എടുത്താൽ ബെംഗളൂരുവില്‍ നിയമസഭാകക്ഷിയോഗം ചേർന്ന് ഔദ്യോഗികമായി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.

അതേസമയം ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി സ്ഥാനം ഇരുവർക്കും നൽകാം എന്ന തീരുമാനത്തിൽ എത്തിയതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും അടുത്ത രണ്ടര വർഷം ഡി.കെയും എന്ന ഫോർമുലയുമാണ് നേതൃത്വം മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ വ്യവസ്ഥയിൽ ഉപമുഖ്യമന്ത്രി പദം, ആഭ്യന്തരം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ ഡി.കെ. ആവശ്യപ്പെട്ടിരുന്നു. തനിക്കൊപ്പമുള്ള ആളുകൾക്ക് മന്ത്രിസഭയിൽ സ്ഥാനം വേണമെന്നും അദ്ദേഹം നിലപാടെടുത്തിട്ടുണ്ട്. ഇത്തരത്തിൽ മുഖ്യമന്ത്രി പദം പങ്കുവെക്കുന്നുണ്ടെങ്കിൽ ടേം വ്യവസ്ഥ കർശനമായും പാലിക്കണമെന്ന് ഡി.കെ. ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.